ദില്ലി : ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളെ ബിജെപി വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന. പിന്നാലെ ദില്ലി ആന്റി കറപ്ഷന്‍ ബ്യൂറോ സംഘം കെജ്‌രിവാളിന്റെ വസതിയിലെത്തി. ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടു. ബിജെപി സമീപിച്ചു എന്നാരോപിക്കുന്ന എംഎല്‍എമാരുടെ പേരുവിവരങ്ങളും ആരാണ് വാഗ്ദാനം നല്‍കിയതെന്നുള്ള വിവരങ്ങളും ആവശ്യപെട്ടിട്ടുണ്ട്
ആം ആദ്മി പാര്‍ട്ടിയുടെ 16 സ്ഥാനാര്‍ഥികളെ ഒപ്പംകൂട്ടാന്‍ ബി.ജെ.പി. ശ്രമിക്കുന്നെന്ന ആരോപണം വ്യാഴാഴ്ചയാണ് കെജ്‌രിവാള്‍ ഉന്നയിച്ചത്. പാര്‍ട്ടിമാറുകയാണെങ്കില്‍ മന്ത്രിസ്ഥാനവും 15 കോടിരൂപവീതവും നല്‍കാമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനമെന്നും കെജ്‌രിവാള്‍ ആരോപിച്ചിരുന്നു.

