Amit Shah
ദില്ലി: ആം ആദ്മി പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്ക് കത്തെഴുതി. വിഷയത്തിൽ ഷയത്തിൽ അന്വേഷണം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.
നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എഎപിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അവകാശപ്പെട്ട് ചരൺജിത് സിംഗ് ചന്നി ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. 2017ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ എസ്എഫ്‌ജെ എഎപിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അതുപോലെ ഈ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ എസ്എഫ്‌ജെ വോട്ടർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ചാന്നി പറഞ്ഞിരിന്നു.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…