Monday, June 17, 2024
spot_img

ആം ആദ്മി പാർട്ടിക്കെതിരായ ഖലിസ്ഥാൻ ആരോപണം; വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് അമിത്ഷാ

ദില്ലി: ആം ആദ്മി പാർട്ടിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah) പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിക്ക് കത്തെഴുതി. വിഷയത്തിൽ ഷയത്തിൽ അന്വേഷണം നടത്തുമെന്ന് അമിത്ഷാ പറഞ്ഞു. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന് എഎപി ക്ക് പിന്തുണ പ്രഖ്യാപിച്ചതും കുമാർ ബിശ്വാസിൻ്റെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കി.

നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് എഎപിയുമായി നിരന്തര സമ്പർക്കം പുലർത്തുന്നുണ്ടെന്ന് അവകാശപ്പെട്ട് ചരൺജിത് സിംഗ് ചന്നി ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിന് പിന്നാലെയാണ് പഞ്ചാബ് മുഖ്യമന്ത്രിക്ക് ആഭ്യന്തര മന്ത്രാലയം കത്തയച്ചത്. 2017ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പിൽ എസ്എഫ്‌ജെ എഎപിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അതുപോലെ ഈ തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്യാൻ എസ്എഫ്‌ജെ വോട്ടർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ചാന്നി പറഞ്ഞിരിന്നു.

Related Articles

Latest Articles