സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ കറ്റാര്‍വാഴ ഒരു അനിവാര്യമായ ഔഷധമാണ്. പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനാണ് കറ്റാര്‍വാഴ നമ്മള്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ ജെല്‍ മാര്‍ക്കറ്റില്‍ നിന്ന് പണം നല്‍കി വാങ്ങുന്നതിന് പകരം മായം കലരാത്തവ ലഭിക്കാന്‍ വീട്ടുപറമ്പിലോ ചട്ടിയിലോ വളര്‍ത്തുന്നതാണ് ഗുണകരം. വീട്ട് ഔഷധം കൂടിയായി വളര്‍ത്തുന്ന ഈ ചെടി എങ്ങിനെ നന്നായി വളര്‍ത്തിയെടുക്കാമെന്നാണ് ഇനി പറയുന്നത്.
1.നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വേണം കറ്റാര്‍വാഴ കുഴിച്ചിടാന്‍. എന്നാല്‍ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിലായിരിക്കുന്നത്. കാരണം ഇതിന്റെ ഇലകള്‍ മഞ്ഞനിറത്തിലായി മാറും. സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത വിധത്തില്‍ എന്നാല്‍ വെളിച്ചം ലഭിക്കുന്ന വിധത്തിലായിരിക്കണം കറ്റാര്‍വാഴ കുഴിച്ചിട്ട ചട്ടി സജ്ജീകരിക്കേണ്ടത്.
2.കുഴിച്ചിടുന്ന ചട്ടി തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. മണ്‍കൊണ്ടുള്ള ചട്ടിയാകുന്നതാണ് ഉചിതം. കാരണം വെള്ളം ഒഴിച്ചാല്‍ ആവശ്യത്തിന് മാത്രം നനയുകയും അധികമുള്ള ജലം വരണ്ടു പോകാനും സഹായിക്കും. ചട്ടിക്ക് താഴെ ഒരു ചെറിയ ദ്വാരമുണ്ടാക്കാന്‍ മറക്കരുത്. വെള്ളം കൂടിയാല്‍ പെട്ടെന്ന് തന്നെ ഈ ചെടി ചീഞ്ഞുപോകും.
3.ചെടിയുടെ നീളത്തിന് അനുസൃതമായി ആഴമുള്ള ചട്ടി വേണം തെരഞ്ഞെടുക്കാന്‍. മുഴുവന്‍ തണ്ടും മണ്ണിന് അടിയിലായിരിക്കണം. ഒരിക്കലും ഇത് നടാന്‍ ചെടി നടുന്ന മണ്ണ് ഉപയോഗിക്കരുത്. നല്ല മിശ്രിതത്തില്‍ പെര്‍ലൈറ്റ്,ലാവ റോക്ക്, പുറംതൊലി കഷ്ണങ്ങള്‍ അല്ലെങ്കില്‍ ഇവ മൂന്നും അടങ്ങിയിരിക്കണം.
ചരല്‍, കളിമണ്‍ പന്തുകള്‍, അല്ലെങ്കില്‍ കലത്തിന്റെ അടിയില്‍ മറ്റേതെങ്കിലും വസ്തുക്കള്‍ ആവശ്യമില്ല. ഇതില്‍ കറ്റാര്‍ വാഴ ചെടി നടാവുന്നതാണ്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…