Wednesday, May 22, 2024
spot_img

കറ്റാര്‍വാഴ നന്നായി വീട്ടില്‍ വളര്‍ത്തുന്നത് എങ്ങിനെ?

സൗന്ദര്യ സംരക്ഷണ വസ്തുക്കളില്‍ കറ്റാര്‍വാഴ ഒരു അനിവാര്യമായ ഔഷധമാണ്. പ്രധാനമായും ചര്‍മ്മസംരക്ഷണത്തിനാണ് കറ്റാര്‍വാഴ നമ്മള്‍ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴ ജെല്‍ മാര്‍ക്കറ്റില്‍ നിന്ന് പണം നല്‍കി വാങ്ങുന്നതിന് പകരം മായം കലരാത്തവ ലഭിക്കാന്‍ വീട്ടുപറമ്പിലോ ചട്ടിയിലോ വളര്‍ത്തുന്നതാണ് ഗുണകരം. വീട്ട് ഔഷധം കൂടിയായി വളര്‍ത്തുന്ന ഈ ചെടി എങ്ങിനെ നന്നായി വളര്‍ത്തിയെടുക്കാമെന്നാണ് ഇനി പറയുന്നത്.

1.നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഭാഗത്ത് വേണം കറ്റാര്‍വാഴ കുഴിച്ചിടാന്‍. എന്നാല്‍ സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്ന വിധത്തിലായിരിക്കുന്നത്. കാരണം ഇതിന്റെ ഇലകള്‍ മഞ്ഞനിറത്തിലായി മാറും. സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത വിധത്തില്‍ എന്നാല്‍ വെളിച്ചം ലഭിക്കുന്ന വിധത്തിലായിരിക്കണം കറ്റാര്‍വാഴ കുഴിച്ചിട്ട ചട്ടി സജ്ജീകരിക്കേണ്ടത്.

2.കുഴിച്ചിടുന്ന ചട്ടി തെരഞ്ഞെടുക്കുന്നതിലും വേണം ശ്രദ്ധ. മണ്‍കൊണ്ടുള്ള ചട്ടിയാകുന്നതാണ് ഉചിതം. കാരണം വെള്ളം ഒഴിച്ചാല്‍ ആവശ്യത്തിന് മാത്രം നനയുകയും അധികമുള്ള ജലം വരണ്ടു പോകാനും സഹായിക്കും. ചട്ടിക്ക് താഴെ ഒരു ചെറിയ ദ്വാരമുണ്ടാക്കാന്‍ മറക്കരുത്. വെള്ളം കൂടിയാല്‍ പെട്ടെന്ന് തന്നെ ഈ ചെടി ചീഞ്ഞുപോകും.

3.ചെടിയുടെ നീളത്തിന് അനുസൃതമായി ആഴമുള്ള ചട്ടി വേണം തെരഞ്ഞെടുക്കാന്‍. മുഴുവന്‍ തണ്ടും മണ്ണിന് അടിയിലായിരിക്കണം. ഒരിക്കലും ഇത് നടാന്‍ ചെടി നടുന്ന മണ്ണ് ഉപയോഗിക്കരുത്. നല്ല മിശ്രിതത്തില്‍ പെര്‍ലൈറ്റ്,ലാവ റോക്ക്, പുറംതൊലി കഷ്ണങ്ങള്‍ അല്ലെങ്കില്‍ ഇവ മൂന്നും അടങ്ങിയിരിക്കണം.
ചരല്‍, കളിമണ്‍ പന്തുകള്‍, അല്ലെങ്കില്‍ കലത്തിന്റെ അടിയില്‍ മറ്റേതെങ്കിലും വസ്തുക്കള്‍ ആവശ്യമില്ല. ഇതില്‍ കറ്റാര്‍ വാഴ ചെടി നടാവുന്നതാണ്.

Related Articles

Latest Articles