Kerala

മഹാശിവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ആലുവ മണപ്പുറം; നിറഞ്ഞൊഴുകി ഭക്തർ,വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും

കൊച്ചി: കോവിഡ് ഇടവേളയ്ക്ക് ശേഷമെത്തുന്ന ശിവരാത്രി ആഘോഷങ്ങൾക്കായി ആലുവ മണപ്പുറം ഒരുങ്ങിയിരിക്കുകയാണ്.തിരക്ക് കണക്കിലെടുത്ത് ബലി തർപ്പണത്തിനായി ഇത്തവണ പെരിയാർ തീരത്ത് 116 ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ഇന്ന് വൈകീട്ട് തുടങ്ങുന്ന ബലിതർപ്പണ ചടങ്ങുകൾ നാളെ രാവിലെ വരെ നീളും. ഒരേസമയം 2000 പേർക്ക് ബലിയിടാനുള്ള സൗകര്യമാണ് മണപ്പുറത്ത് ഒരുക്കിയിട്ടുള്ളത്. ആലുവ നഗരസഭ, പോലീസ്, അഗ്നിരക്ഷസേന തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു.

ഇന്ന് വൈകിട്ട് നാല് മുതൽ നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്ക് 1200 പോലീസുകാരെ വിന്യസിക്കും. തിരക്ക് ഒഴിവാക്കാൻ കെഎസ്ആർടിസി 210 പ്രത്യേക സര്‍വ്വീസുകൾ നടത്തുന്നുണ്ട്. സ്വകാര്യ ബസുകള്‍ക്ക് സ്‌പെഷ്യൽ പെര്‍മിറ്റും നല്‍കും. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേയും അധിക സര്‍വ്വീസ് നടത്തുമെന്ന് കൊച്ചി മെട്രോയും അറിയിച്ചു.

Anusha PV

Recent Posts

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

7 mins ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

25 mins ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

55 mins ago

ഡ്രൈവിങ് പഠിക്കും മുൻപ് വിമാനം പറത്താൻ പഠിച്ച സാഹസികൻ ! ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വിനോദ സഞ്ചാരി ; ഭാരതത്തിന്റെ അഭിമാനം വാനോളമുയർത്തി ഗോപിചന്ദ് തോട്ടക്കുറ

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…

59 mins ago

ആപ്പിന് ആപ്പ് വച്ച് സ്വാതി മാലിവാൾ !

ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…

1 hour ago

എഎപിക്ക് ലഭിച്ചത് 7.08 കോടി രൂപയുടെ വിദേശ ഫണ്ട്! പാർട്ടി ചട്ടലംഘനം നടത്തിയെന്ന് റിപ്പോർട്ട്; വെളിപ്പെടുത്തലുമായി ഇ.ഡി

ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…

1 hour ago