Police arrested a 19-year-old man
കോഴിക്കോട്: ബൈക്കില്‍ കറങ്ങി നടക്കുകയും തരം കിട്ടിയാൽ മോഷണം നടത്തുകയും ചെയ്യുന്ന 19 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. കോഴിക്കോട് കല്ലായി സ്വദേശിയായ ഡനിയാസ് ഹംറാസ് കെ.എം.(19)നെ ആണ് നടക്കാവ് ഇൻസ്പെക്ടർ പി.കെ.ജിജീഷും സംഘവും അറസ്റ്റ് ചെയ്തത്. ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് ഊരിമാറ്റിയ ശേഷം കറങ്ങി നടന്ന് കവർച്ച നടത്തുകയാണ് ഹംറാസിന്‍റെ പതിവ്.യാത്രക്കാര്‍ കുറവുള്ള റോഡുകള്‍ തെരഞ്ഞെടുക്കുകയും അവിടെ മോഷണം നടത്തുകയും ചെയ്യും.അുത്തിടെ പ്രതി ഒറ്റക്ക് നന്നുപോവുകയായിരുന്ന കുട്ടിയുടെ കൈയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തിരുന്നു. ഈ കേസിലെ അന്വേഷണത്തിനിടെയാണ് കഴിഞ്ഞ ദിവസം പോലീസിന്‍റെ പിടിയിലാകുന്നത്.
റോഡിലൂടെ നടന്ന് പോകുന്ന കുട്ടിയോട് നടക്കാവ് ഭാഗത്തേക്കുള്ള വഴി ചോദിച്ച ശേഷം ഹംറാസ് കുറച്ച് ദൂരം മുന്നോട്ട് പോയി തിരിച്ച് വന്നു. കുട്ടിയുടെ അടുത്ത് വണ്ടി നിര്‍ത്തി കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ബൈക്കില്‍ കടന്ന് കളയുകയായിരുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.നിരവധി സി.സി.ടി.വി.ദ്യശ്യങ്ങൾ പരിശോധിച്ചും, സൈബർ സെല്ലിൻ്റെ സഹായത്തോടെയുമാണ് നടക്കാവ് പൊലീസ് ഡനിയാസ് ഹംറാസിനെ പിടികൂിയത്.
കോഴിക്കോട് ജെ.എഫ്.സി.എം.കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു..
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…