ദില്ലി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് (Amarinder Singh) പുതിയ രാഷ്ട്രീയപാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ആഴ്ചകൾക്കുശേഷമാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം. നിയമസഭാകക്ഷി നേതാവ് കൂടിയായ മുഖ്യമന്ത്രിയെ അറിയിക്കാതെ പാർട്ടി പഞ്ചാബിൽ കോൺഗ്രസ് നിയമസഭാ കക്ഷിയുടെ യോഗം വിളിച്ചതിന് ശേഷമാണ് അദ്ദേഹം ഈ തീരുമാനം കൈക്കൊണ്ടത്. അതേസമയവും പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അദ്ദേഹം ഒരുങ്ങുന്നതായും റിപോർട്ടുണ്ട്. ഇതിനായി അദ്ദേഹം ചില ഉപാധികൾ ബിജെപി നേതാക്കൾക്ക് മുൻപിൽ വച്ചതായും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.
കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ ബിജെപിയുമായി സഹകരിക്കുമെന്നാണ് അമരീന്ദര്‍ സിംഗിന്റെ മുന്നോട്ട് വച്ച പ്രധാന ഉപാധിയെന്നാണ് വിവരം. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദര്‍ സിംഗ് അറിയിച്ചു. നേരത്തെ അമരീന്ദര്‍ സിംഗ് ബിജെപി നേതാക്കളുമായി ദില്ലിയിൽ ചര്‍ച്ച നടത്തിയിരുന്നു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം പഞ്ചാബിലെ രാഷ്ട്രീയ നാടകം ആരംഭിച്ചത് അമരീന്ദർ സിംഗിന്റെ എതിർപ്പിനെ അവഗണിച്ച് ജൂലൈയിൽ പഞ്ചാബ് കോൺഗ്രസിന്റെ പ്രസിഡന്റായി നവജ്യോത് സിംഗ് സിദ്ദുവിനെ നിയമിച്ചതു കൊണ്ടാണ്. 12 ദിവസങ്ങൾക്ക് ശേഷം, സെപ്റ്റംബർ 30 ന്, താൻ കോൺഗ്രസ് പാർട്ടിയിൽ നിന്നും വിരമിക്കുന്നതായി ക്യാപ്റ്റൻ പ്രഖ്യാപിക്കുകയായിരുന്നു.
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…