കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ള വോട്ട് ആരോപണത്തെ തുടർന്ന് കോൺഗ്രസ് പക്ഷവും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമത പക്ഷവും പരസ്പരം ഏറ്റുമുട്ടിയത് വലിയ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ വിമത പക്ഷം ജയിച്ചതും ആക്രമണത്തിലും പോലീസ് നിഷ്ക്രിയത്തിലും പ്രതിഷേധിച്ച് പിറ്റേദിവസം കോൺഗ്രസ് കോഴിക്കോട് ഹർത്താൽ പ്രഖ്യാപിച്ചതും ഇതിന്റെ തുടർച്ചയായി ഉണ്ടായി. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകുകയും ചെയ്തു.
ഇപ്പോഴിതാ കോഴിക്കോട്ടെ തമ്മിലടിയ്ക്കിടെ എത്തിയ ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകരുടെ വീഡിയോ ദേശീയ തലത്തിൽ തന്നെ വലിയ വാർത്തയായിരിക്കുകയാണ്. ചേവായൂരിൽ നടുറോഡിൽ ഇരു വിഭാഗങ്ങൾ തമ്മിൽ തലങ്ങും വിലങ്ങും കോഴിക്കോട് മെഡിക്കൽ കേളേജിലേക്കുള്ള ആംബുലൻസ് കടന്നുവന്നത്. ഏറ്റുമുട്ടിയിരുന്നവർ പെട്ടന്ന് തല്ല് നിർത്തി ഒത്തൊരുമയോടെ ആംബുലൻസിന് വഴിയൊരുക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ആംബുലൻസ് കടന്ന് പോയതും പ്രവർത്തർ കൂട്ടത്തല് തുടർന്നു. പരസ്പരം ഏറ്റുമുട്ടുന്നതിനിടയിലും ആംബുലൻസിന് വഴിയൊരുക്കിയ പ്രവർത്തകർക്ക് കൈയ്യടിക്കുകയാണ് സോഷ്യൽ മീഡിയ. ദേശീയ മാദ്ധ്യമങ്ങളടക്കം വീഡിയോ വാർത്തയാക്കിയിരിക്കുകയാണ്

