മൈന് സ്ഫോടനത്തില് ലഷ്കര്-ഇ-തൊയ്ബയുടെ ഉന്നത കമാന്ഡറുള്പ്പെടെ നാല് പാകിസ്ഥാന് ഭീകരര് കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന് ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി) അഥവാ കുഴിബോംബ് പൊട്ടിത്തെറിച്ച് ഈ സംഭവം ഉണ്ടായത്. തിങ്കളാഴ്ച നിയന്ത്രണരേഖയോട് ചേര്ന്നുള്ള ഒരു ഫോര്വേഡ് ഗ്രാമത്തില് ശക്തമായ സ്ഫോടനം ഉണ്ടാവുകയായിരുന്നു.
പാകിസ്ഥാന് അധീന കശ്മീരിലെ (PoK) പൂഞ്ച് ജില്ലയിലെ ഹാജിറ തഹ്സീലിലുള്ള മന്ത് ല, മദര്പൂര് എന്നിവിടങ്ങളില് നിന്നുള്ളവരാണ് കൊല്ലപ്പെട്ട ഭീകരര്. മുഹമ്മദ് ഇഷ്തിയാഖ്, മുഹമ്മദ് ഫൈസാന് (പ്രധാന ലഷ്കര് കമാന്ഡര്), മുഹമ്മദ് വഖാസ്, മുഹമ്മദ് അസിം എന്നിങ്ങനെയാണ് ഇവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.
പാകിസ്ഥാന് ഭാഗത്തുനിന്നും ഒരു സംഘം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന് ശ്രമിക്കവെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സത്വല്-നാകി പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് അധികൃതര് അറിയിച്ചു. ഈ സംഭവത്തെ തുടര്ന്ന് കനത്ത സുരക്ഷാ നടപടികള് ഏര്പ്പെടുത്തിയിട്ടുണ്ട്. സത്വല്-നാകി പ്രദേശം പരമ്പരാഗതമായി നുഴഞ്ഞുകയറ്റത്തിന് ഉപയോഗിക്കുന്ന ഒരു വഴിയായാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി ഈ മാര്ഗ്ഗത്തിലൂടെ ഇന്ത്യന് ഭാഗത്തേക്ക് കടക്കാനുള്ള ശ്രമങ്ങള് ഭീകരരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യങ്ങള് എന്തൊക്കെയാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതര് അറിയിച്ചു. മുമ്പും സമാനമായ രീതിയില് പാകിസ്ഥാന്റെ ബോര്ഡര് ആക്ഷന് ടീമിലെ (BAT) ആറോ ഏഴോ അംഗങ്ങള് ഈ പ്രദേശത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. സ്ഫോടനത്തെ തുടര്ന്ന് സെക്ടറിലുടനീളം സുരക്ഷാ സേന ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചു. സ്ഥിതിഗതികള് വിലയിരുത്തുന്നതിനും സുരക്ഷാ വീഴ്ചകള് ഒഴിവാക്കുന്നതിനുമായി നിയന്ത്രണരേഖയില് നിരീക്ഷണം കര്ശനമാക്കിയിട്ടുണ്ടെന്നും അധികൃതര് വ്യക്തമാക്കി.
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…
തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില് കുറ്റക്കാര്ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില് ഉള്പ്പെട്ട ഒരു പ്രതിയെയും…
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…