Thursday, January 1, 2026

അജ്ഞാത പേടകം വെടിവച്ചിട്ടു ; പേടകത്തിന്റെ ലക്ഷ്യം വ്യക്തമല്ല, ഇത് അമേരിക്കയ്ക്കുള്ള ഭീഷണിയെന്ന് സംശയം

കനേഡിയന്‍ വ്യോമാതിര്‍ത്തി ലംഘിച്ച അജ്ഞാത പേടകം അമേരിക്ക വെടിവച്ചിട്ടു. അമേരിക്കന്‍ എഫ്-22 യുദ്ധവിമാനമാണ് പേടകത്തെ വെടിവച്ചിട്ടത്. അമേരിക്കന്‍ പ്രസിഡന്റും കനേഡിയന്‍ പ്രധാനമന്ത്രിയുമാണ് നടപടിക്ക് നിര്‍ദേശം നൽകിയത്.

അജ്ഞാതപേടകത്തെ വെടിവച്ച് വീഴ്ത്തിയത് യുകോണ്‍ പ്രവശ്യയിലാണ്. പേടകം എവിടെ നിന്നാണ് എത്തിയതെന്നോ ലക്‌ഷ്യം എന്തായിരുന്നെന്നോ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. സിലണ്ട്രിക്കല്‍ ആകൃതിയിലുള്ള ചാരബലൂണിനെ വച്ച് വലിപ്പം കുറഞ്ഞ വസ്തുവാണ് വെടിവച്ചിട്ടതെന്നാണ് കനേഡിയന്‍ പ്രതിരോധ സെക്രട്ടറി അനിത ആനന്ദ് വ്യക്തമാക്കിയത് . പേടകത്തിന്റെ അവശിഷ്ടങ്ങള്‍ ശേഖരിച്ച് കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു.

അലാസ്‌കയ്ക്ക് മുകളില്‍ പറന്ന അജ്ഞാത പേടകം വെടിവച്ചിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അമേരിക്കയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന രീതിയിൽ മറ്റൊരു പേടകം ആകാശത്ത് പ്രത്യക്ഷപ്പെട്ടത്.

Related Articles

Latest Articles