വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം.അമേരിക്കയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരെ യു.എസ് പടയൊരുക്കം ശകതമായ സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.. ഫെഡറല്‍ ഏവിയേഷന്‍ അഡമിനിസട്രേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവിട്ടത്. ഗള്‍ഫ് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.
പുതിയ യുദ്ധ കപ്പലുകളും സന്നാഹങ്ങളും ഗള്‍ഫ് തീരത്ത് വിന്യസിക്കാനുള്ള യു.എസ് നീക്കത്തെ തുടര്‍ന്ന് ഇറാനും സൈനിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൈവിട്ടാല്‍ മേഖലയില്‍ വ്യോമ, സമുദ്ര മാര്‍ഗമുള്ള സഞ്ചാരം തടസപ്പെടുന്ന സഥിതി ഉണ്ടാകും. രാഷട്രീയ സംഘര്‍ഷം രൂക്ഷമായിരിക്കെ, മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് കമ്യൂണിക്കേഷന്‍ രംഗത്തും മറ്റും തടസം നേരിടാനുള്ള സാഹചര്യവും ഫെഡറല്‍ ഏവിയേഷന്‍ അഡമിനിസട്രേഷന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സംഘര്‍ഷസ്ഥിതി കൂടി കണക്കിലെടുത്താണ് വിമാനങ്ങള്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…