Thursday, May 16, 2024
spot_img

ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് അമേരിക്കയുടെ ജാഗ്രതാനിര്‍ദേശം

വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം.അമേരിക്കയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരെ യു.എസ് പടയൊരുക്കം ശകതമായ സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് അമേരിക്ക ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.. ഫെഡറല്‍ ഏവിയേഷന്‍ അഡമിനിസട്രേഷനാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തുവിട്ടത്. ഗള്‍ഫ് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കും സുരക്ഷാ ഭീഷണിയുണ്ടെന്നാണ് അമേരിക്ക നല്‍കുന്ന സൂചന.

പുതിയ യുദ്ധ കപ്പലുകളും സന്നാഹങ്ങളും ഗള്‍ഫ് തീരത്ത് വിന്യസിക്കാനുള്ള യു.എസ് നീക്കത്തെ തുടര്‍ന്ന് ഇറാനും സൈനിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തുന്നതായാണ് റിപ്പോര്‍ട്ട്. തുറന്ന ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ കൈവിട്ടാല്‍ മേഖലയില്‍ വ്യോമ, സമുദ്ര മാര്‍ഗമുള്ള സഞ്ചാരം തടസപ്പെടുന്ന സഥിതി ഉണ്ടാകും. രാഷട്രീയ സംഘര്‍ഷം രൂക്ഷമായിരിക്കെ, മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് കമ്യൂണിക്കേഷന്‍ രംഗത്തും മറ്റും തടസം നേരിടാനുള്ള സാഹചര്യവും ഫെഡറല്‍ ഏവിയേഷന്‍ അഡമിനിസട്രേഷന്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സംഘര്‍ഷസ്ഥിതി കൂടി കണക്കിലെടുത്താണ് വിമാനങ്ങള്‍ മതിയായ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles