തൃശ്ശൂർ: സ്കൂളിൽ തോക്കുമായെത്തി വെടി വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് പിടിയിൽ. തൃശ്ശൂർ വിവേകോദയം സ്കൂളിലാണ് പൂർവ്വ വിദ്യാർത്ഥി എയർഗണ്ണുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മുളയം സ്വദേശി ജഗനാണ് വെടിയുതിർത്തത്.
രാവിലെയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. മയക്കുമരുന്ന് ലഹരിയിലാണ് ജഗൻ ഇവിടേയ്ക്ക് എത്തിയത് എന്നാണ് സൂചന. ഹയർസെക്കൻഡറി പ്രിൻസിപ്പാളിന്റെ ഓഫീസ് മുറിയിലേക്കായിരുന്നു യുവാവ് ആദ്യം പോയത്. ഇവിടെ അദ്ധ്യാപകരുമായി വാക്കുതർക്കം ഉൾപ്പെടെ ഉണ്ടായി. ഇവിടെ നിന്നും ഇയാൾ നേരെ ക്ലാസ് മുറിയിലേക്ക് പോകുകയായിരുന്നു. സ്വഭാവത്തിൽ പന്തികേട് തോന്നിയതോടെ അദ്ധ്യാപകരും ഇയാൾക്ക് പിന്നാലെ പോയി.
ക്ലാസ് മുറിയിൽ കയറിയ മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. മൂന്ന് തവണയാണ് ജഗൻ മുകളിലേക്ക് വെടിയുതിർത്തിത്. ഇതോടെ വിവരം അദ്ധ്യാപകർ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ജഗനെ കസ്റ്റഡിയിൽ എടുത്തു. സ്ഥിരം പ്രശ്‌നക്കാരനാണ് ജഗൻ എന്നാണ് വിവരം.

