Monday, December 22, 2025

വരട്ടെടാ വരട്ടെ ചൈനീസ് ബലൂണോ പറക്കും തളികയോ വരട്ടെ ..പാറ്റൺ ടാങ്ക് പോലെ നിൽക്കും ഈ അമേരിക്ക .. ഏതു ലക്ഷ്യവും ഭേദിക്കുന്ന അമേരിക്കയുടെ വജ്രായുധം AIM-9X സൈഡ്‌വിൻഡർ!!

വാഷിങ്ടൺ : മൂന്ന് ചൈനീസ് ബലൂൺ തകർക്കുകയും അലാസ്ക, മിഷിഗൺ, കാനഡ എന്നിവിടങ്ങളിൽ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാതമായ ആകാശ വസ്തുക്കളെ വീഴ്ത്തുകയും ചെയ്തത്തോടെ അമേരിക്കൻ വ്യോമസേന വീണ്ടുംവാർത്തകളിൽ ഇടം നേടുകയാണ്. തങ്ങളുടെ ജനങ്ങൾക്ക് ഭീഷണിയാണെന്ന് രാജ്യം വിശ്വസിക്കുന്ന എന്തും വീഴ്ത്താൻ അമേരിക്ക ഒരു പ്രത്യേക മിസൈൽ ഉപയോഗിച്ചു. അതാണ് AIM-9X സൈഡ്‌വിൻഡർ.

അമേരിക്കൻ നിർമ്മിത AIM-9X സൈഡ്‌വിൻഡർ ഒരു വസ്തു പുറപ്പെടുവിക്കുന്ന താപ രൂപത്തിലുള്ള ഊർജ്ജത്തെ വിശകലനം ചെയ്താണ് പ്രവർത്തിക്കുന്ന മിസൈലാണ്, കൂടാതെ കഴിഞ്ഞ മൂന്ന് മുപ്പതു വർഷമായി വ്യോമാക്രമണത്തിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന എയർ-ടു-എയർ മിസൈൽ ഇനങ്ങളിൽ ഒന്നാണ്.

1950-കളിൽ AIM-9 സൈഡ്‌വിൻഡർ എന്ന പേരിൽ ഇത് ആദ്യമായി അവതരിപ്പിക്കപ്പെട്ടു, കാലക്രമേണ ഇത് പരിണമിച്ചു. ഇന്ന് ലഭ്യമായ മിക്ക ആധുനിക ഹീറ്റ് സീക്കർ മിസൈലുകളുടെയും രൂപകൽപ്പനയെ AIM-9X സൈഡ്‌വിൻഡർ വളരെയധികം സ്വാധീനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.

വിർജീനിയ ആസ്ഥാനമായുള്ള റേതിയോൺ ടെക്നോളജീസ് കോർപ്പറേഷനാണ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്. ഈ ആയുധം പതിറ്റാണ്ടുകളായി യുഎസ് ആയുധപ്പുരയിൽ ഉണ്ട്. കമ്പനി പ്രധാനമായും അമേരിക്കൻ സേനയ്ക്ക് വേണ്ടി നിർമ്മിക്കുമ്പോൾ , ഇവ അമേരിക്കൻ സഖ്യകക്ഷികൾക്ക് വിൽക്കുന്നു.

നിലവിൽ ദക്ഷിണ കൊറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടെ 31 വിദേശ സൈനിക പങ്കാളികൾക്ക് ഈ മിസൈൽ അമേരിക്ക വിറ്റിട്ടുണ്ട്.

പ്രാഥമികമായി വായുവിൽ നിന്ന് വായുവിലേക്കുള്ള ആയുധമാണെങ്കിലും, ഏറ്റവും പുതിയ AIM-9X പതിപ്പ് കരയിൽ നിന്ന് വിക്ഷേപിച്ച് കരയിലെ ലക്ഷ്യത്തെ ഭേദിക്കാനാകും. F-16 ഫൈറ്റിംഗ് ഫാൽക്കൺ, F-22 റാപ്‌റ്റർ എയർക്രാഫ്റ്റുകൾ എന്നിവയുൾപ്പെടെയുള്ള ആധുനിക വിമാനങ്ങളിൽ നിന്ന് ഇവ അനായാസം തൊടുക്കാം . നൂതന എഫ്-22 യുദ്ധവിമാനത്തിൽ പോലും എന്നിവ ഉപയോഗിക്കുന്നുണ്ട് എന്ന് പറയുമ്പോൾ ഇവയുടെ കാര്യക്ഷമത എത്രത്തോളമുണ്ടെന്ന് ഊഹിക്കാം.

തങ്ങളുടെ പക്കലുള്ള മിസൈലുകളുടെ എണ്ണം അമേരിക്ക ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം യുഎസ് വ്യോമസേനയ്ക്ക് 2021 ൽ കമ്പനി അമേരിക്കയ്ക്ക് വിതരണം ചെയ്ത മിസൈലിന്റെ എണ്ണം ഒരു ലക്ഷമായി എന്നാണു കണക്ക് .അമേരിക്കൻ പ്രതിരോധ വകുപ്പ് 2023 സാമ്പത്തിക വർഷത്തേക്ക് 111.9 മില്യൺ ഡോളറിന് ഇത്തരത്തിലുള്ള 255 മിസൈലുകൾ വാങ്ങാൻ പദ്ധതിയിട്ടതായും റിപ്പോർട്ട് പറയുന്നു. അതായത് ഒരു മിസൈലിന് ഏകദേശം $439,000 വില വരും.

ഇൻഫ്രാറെഡ് ഗൈഡിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ, ഏത് സമയത്തും വിവിധ ക്രമീകരണങ്ങളിൽ ടാർഗെറ്റുകളിൽ ലോക്ക് ചെയ്യാനുള്ള കഴിവ് മിസൈലിനുണ്ട്.

ഏകദേശം 186-പൗണ്ട് (84 കി.ഗ്രാം) ഭാരമുള്ള ഈ മിസൈൽ ഖര ഇന്ധനം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, ഇതിന് 9.9 അടി (3 മീറ്റർ) നീളമുണ്ട്.

Related Articles

Latest Articles