Friday, December 19, 2025

പ്രതിഷേധങ്ങൾക്കിടയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ് ! മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് പേരും പരാജയപ്പെട്ടു

പ്രതിഷേധങ്ങൾ വകവയ്ക്കാതെ തിരുവനന്തപുരം മുട്ടത്തറയിൽ പോലീസ് കാവലിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മോട്ടോർ വാഹന വകുപ്പ്. എന്നാൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻറെ മകളടക്കം ടെസ്റ്റിൽ പങ്കെടുത്ത മൂന്ന് അപേക്ഷകരും പരാജയപ്പെട്ടു. ഇതോടെ വാഹനത്തിന് മുന്നില്‍ നിന്നുകൊണ്ട് സമരക്കാര്‍ ആഹ്ളാദ പ്രകടനം നടത്തി.

മുട്ടത്തറയിൽ സംയുക്ത സമരസമിതിയുടെ സമരത്തിനിടെയാണ് ഡ്രൈവിംഗ് ടെസ്റ്റിനായുള്ള അപേക്ഷകരെത്തിയത്. തുടർന്ന് സമരക്കാരെ ബലം പ്രയോഗിച്ച് തള്ളിമാറ്റി അപേക്ഷകരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി. റോഡ് ടെസ്റ്റിന് ശേഷം മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വിനോദിൻറെ മകളാണ് എച്ച് എടുക്കാൻ എത്തിയത്. പരീക്ഷക്കായി കൊണ്ടു വന്ന വാഹനത്തിന്‍റെ പിൻഭാഗം അപകടത്തിൽപ്പെട്ട നിലയിലായിരുന്നു. ഇതോടെ റോഡ് ടെസ്റ്റിനിടെയുണ്ടായ അപകടമാണെന്നും തോറ്റയാൾക്ക് ടെസ്റ്റ് നടത്തുവെന്നും ആരോപിച്ച് വാഹനം പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടെ ഏറെ പണിപ്പെട്ട് പെൺകുട്ടിയെയും ഇരുചക്രവാഹന ടെസ്റ്റിനെത്തിയ മറ്റ് രണ്ടുപേരെയും പോലീസ് അകത്തേക്ക് കയറ്റിവിട്ടു. എന്നാൽ എച്ച് ടെസ്റ്റിൽ പെണ്‍കുട്ടി പരാജയപ്പെട്ടു. മാത്രമല്ല ബൈക്ക് ടെസ്റ്റിനെത്തിയവരും തോറ്റു.

അതേസമയം, ടെസ്റ്റിനെത്തിയ മകളെയും തന്നെയും തടയുകയും അസഭ്യം പറയുകയും ചെയ്തുവെന്നാരോപിച്ച് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടർ വലിയതുറ പോലീസിൽ പരാതി നൽകിയി.

Related Articles

Latest Articles