നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ സഹകരണ വകുപ്പ് രൂപീകരിക്കുകയും അതിന്റെ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നല്‍കുകയും ചെയ്തതോടെ പ്രതിപക്ഷത്തെ കുറെപ്പേര്‍ക്കെങ്കിലും ഉറക്കം നഷ്ടപ്പെട്ടു; അതിൽ പ്രധാനപെട്ടവർ ആരാണെന്ന് എടുത്ത് പറയേണ്ടതില്ലല്ലോ.
ഇപ്പോൾ പലരും പിച്ചും പേയുമായി രംഗത്തിറങ്ങിയതും നാം കണ്ടു. നമ്മുടെ കേരളത്തിലെ സിപിഎം – കോണ്‍ഗ്രസ് നേതാക്കളും അക്കൂട്ടത്തിലെ പ്രധാനപെട്ടവർ. പെട്ടെന്നൊരു ദിനത്തില്‍ ഒരു വകുപ്പുണ്ടാക്കുന്നു, അത് തങ്ങളുടെ അധീനതയിലുള്ള ബാങ്കുകളെ അട്ടിമറിക്കാനാണ്, സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്നും മറ്റും പുലമ്ബിയവരില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമുണ്ട്. അതിനു കാരണം ഇന്ന് പല പണം ചൊരിയുന്ന തലപ്പത്ത് ഇരിക്കുന്നത് സിപിഎം ആണ് ആയതിനാൽ തന്നെ പെട്ടന്നൊരു മാറ്റം പ്രധാനമന്ത്രി കൊണ്ട് വരുമ്പോൾ പേടിച്ച് മാളത്തിൽ ഒളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

