Wednesday, December 24, 2025

പ്രവർത്തകർക്ക് ആവേശവമായി അമിത് ഷാ എത്തുന്നു !തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് രൂപം നൽകും; ജൂലൈ 13 ന് കേരളത്തില്‍

തൃശൂര്‍: പടിവാതിക്കൽ എത്തി നിൽക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും.സംസ്ഥാനത്തെ ഏഴ് റവന്യു ജില്ലകളിലെ വാര്‍ഡ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും.

ബിജെപി സംസ്ഥാന ഓഫീസിന്റെ ഔദ്യേഗിക ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് അറിയിച്ചു. വികസിത കേരളം എന്ന ആശയം താഴെതട്ടില്‍ എത്തിക്കാന്‍ പാര്‍ട്ടി രൂപം നല്‍കിയതായും രമേശ് പറഞ്ഞു.തൃശൂരില്‍ നടന്ന സംസ്ഥാന നേതൃയോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരോ വാര്‍ഡിലും വികസനത്തെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കും.ആഗസ്ത് ഒന്ന് മുതല്‍ 10 വരെ വാര്‍ഡ് സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ആഗസ്ത് 15 ന് എല്ലാ വാര്‍ഡുകളിലും സ്വഭിമാന ത്രിവര്‍ണ റാലികള്‍ നടത്തും. ബിജെപി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്,തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Latest Articles