AMIT SHAH
യുപിയിൽ ജാതി രാഷ്ട്രീയത്തിന് അന്ത്യം; വീടുകൾ തോറും വോട്ടഭ്യർത്ഥിച്ച് അമിത് ഷാ | AMIT SHAH
മന്ത്രിമാരടക്കം പതിനൊന്ന് എം എം എ മാർ പാർട്ടി വിട്ടുപോയ വാർത്തകൾക്കിടയിൽ നമ്മളിൽ പലർക്കും മനസ്സിൽ ഒരു സംശയമുണ്ടായിരിക്കും ഉത്തർപ്രദേശ് ബിജെപി നേടുമോ? പക്ഷെ ഒരാശങ്കയും വേണ്ട 300 ലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിൽ തിരിച്ചെത്തും എന്നതിന് സംശയമൊന്നും വേണ്ട. അങ്ങനെ തറപ്പിച്ചു പറയാൻ കാരണങ്ങളുണ്ട്. അതിലൊന്ന് നമ്മൾ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ കണ്ട ഒരു കാഴ്ചയാണ്. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ബിജെപി യുടെ രാഷ്ട്രീയ ചാണക്യൻ ശ്രീ അമിത് ഷാ പടിഞ്ഞാറൻ യു പി യിൽ വീട് വീടാന്തിരം കയറി വോട്ടർമാരോട് വോട്ടഭ്യർത്ഥിക്കുന്ന കാഴ്ച. സ്ഥാനാർത്ഥി അഭ്യർത്ഥനയുമായി ഒരു ബൂത്ത് തല പ്രവർത്തകനെ പോലെ അദ്ദേഹം വോട്ടഭ്യർത്ഥിക്കുന്ന കാഴ്ച സത്യത്തിൽ പല നേതാക്കൾക്കും ഒരു പാഠമാണ്. ജാട്ട് വിഭാഗത്തിലെ നേതാക്കളുമായി അദ്ദേഹം വിജയകരമായ കൂടിക്കാഴ്ചകൾ നടത്തി.
മൊത്തത്തിൽ അമിത് ഷായുടെ യു പി യിലെ സാന്നിധ്യം തന്നെ പാർട്ടി കേന്ദ്രങ്ങൾക്ക് വലിയ ഉണർവ്വാണ് നൽകിയത്. കാരണം 2014 ലോക് സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് പരമാവധി സീറ്റ് നേടുക എന്ന ദൗത്യം മോദി ഏൽപ്പിച്ചത് അമിത് ഷായെ ആയിരുന്നു. ഒട്ടും ശോഭനമായിരുന്നില്ല യു പി യിൽ അന്ന് ബിജെപി യുടെ അവസ്ഥ. പന്ത്രണ്ടു വർഷത്തിലേറേയായി പാർട്ടി പഞ്ചായത്ത് താലൂക്ക് ജില്ലാതല തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നില്ല. സംഘടനാ സംവിധാനങ്ങൾ ദുർബ്ബലമായിരുന്നു. ഉയർത്തികാണിക്കാൻ ഒരു നേതാവില്ലായിരുന്നു. രണ്ടോ മൂന്നോ സീറ്റുകൾ പോലും നേടാൻ കഴിയാത്ത നിലയിലായിരുന്നു പാർട്ടി. ജാതി രാഷ്ട്രീയം അതിന്റെ മൂർദ്ധന്യാവസ്ഥയിലായിരുന്നു. പക്ഷെ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥയും ജാതി രാഷ്ട്രീയത്തിന്റെ നിരർത്ഥതയും ജനങ്ങളെ ബോധ്യപ്പെടുത്തി സ്വത്വ രാഷ്ട്രീയം എന്നപേരിൽ സംസ്ഥാനത്ത് തഴച്ചു വളർന്നിരുന്ന ജാതി രാഷ്ട്രീയത്തെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് വേരോടെ പിഴുതെറിഞ്ഞ നേതാവാണ് അമിത് ഷാ. സംസ്ഥാനത്തുള്ള ആകെ 80 സീറ്റുകളിൽ 73 ഉം അദ്ദേഹം ബിജെപി ക്ക് നേടിക്കൊടുത്തു. പിന്നീടങ്ങോട്ട് യുപി യിൽ ബിജെപി ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
അതേ അമിത് ഷായുടെ യു പി യിലെ സാന്നിധ്യം ഒരു ചെറിയകാര്യമല്ല. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളിൽ നിന്ന് ബിജെപി ക്ക് അനുകൂല ഘടകങ്ങൾ ഏറെയുണ്ട് താനും. സംസ്ഥാനത്ത് ശക്തനായ ഒരു നേതാവിനെ ഇന്ന് പാർട്ടിക്ക് ഉയർത്തിക്കാണിക്കാനുണ്ട്. സംസ്ഥാനത്തിന്റെ ക്രമസമാധാനവും ആരോഗ്യ രംഗവും ഉൾപ്പെടെ സർവ്വതോണ്മുഖമായ വികസനത്തിന്റെ നായകൻ ശ്രീ യോഗി ആദിത്യ നാഥ് ഇന്ന് സംസ്ഥാന ബിജെപി യുടെ ജനകീയ മുഖമാണ്. സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകളായുള്ള ദുഖമായ അയോധ്യയിൽ ഇന്ന് മണി മകുടങ്ങൾ ഉയരുന്നു. കാശിയും ഗംഗാ ഘട്ടുകളും അതിന്റെ പൂർവ്വകാല പ്രൗഢി വീണ്ടെടുത്തു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി ലോകോത്തര നഗരമായിക്കഴിഞ്ഞു. റെയിൽവേ സ്റ്റേഷനുകളും മെഡിക്കൽ കോളേജുകളും റോഡുകളും പാലങ്ങളും പാവങ്ങൾക്കുള്ള സൗജന്യ ഭാവനങ്ങളും സംസ്ഥാനത്തെങ്ങും ഉയരുകയാണ്. ഇതെല്ലാം ബിജെപികാനുകൂലമായ ഘടകങ്ങളാണ്. ജാതീയത ഒരൽപ്പം ചർച്ചാവിഷയമാക്കാൻ സാധിച്ചു എന്നത് മാത്രമാണ് സമാജ്‌വാദി പാർട്ടിക്കും രാഹുൽ ഗാന്ധിക്കും ചെയ്യാൻ കഴിഞ്ഞത്. പക്ഷെ അതും അമിത് ഷായുടെ വരവോടെ തകർന്നടിഞ്ഞു. വിജയക്കൊടി പാറിക്കുന്ന ആ ദിവസത്തിനായി ഓരോ പ്രവർത്തകരും കോവിഡ് വ്യാപനത്തിനിടയിലും അദ്ധ്വാനിക്കുന്നു ഒരു സംസ്ഥാനത്തിന്റെ മാത്രമല്ല ഈ രാഷ്ട്രത്തിന്റെ തന്നെ ശോഭന ഭാവിക്കായി.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…