ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമാണെന്ന് ഷാ കുറ്റപ്പെടുത്തി. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നെഹ്‌റു കാരണം നഷ്ടമായെന്നും ഇന്ത്യാ വിഭജനം നെഹ്‌റു ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും ഷാ തുറന്നടിച്ചു.
ഇന്ത്യാ വിഭജനത്തേക്കുറിച്ച് യാതൊന്നും നെഹ്‌റു സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇതു മാത്രമല്ല കാഷ്മീരിലെ തീവ്രവാദത്തിനു പിന്നിലും കോണ്‍ഗ്രസ് ആണെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഒരു ജനാധിപത്യ സംവിധാനവും ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഇല്ലാതാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ ഒരു തീരുമാനങ്ങളിലും സര്‍ക്കാര്‍ ഇടപെടാറില്ല- ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
ജനാധിപത്യ സംവിധാനങ്ങള്‍ ബിജെപി അട്ടിമറിച്ചു എന്ന് ആരോപിക്കുന്നവര്‍ കശ്മീരില്‍ ആകെ 132 തവണയാണ് പ്രസിഡന്റു ഭരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അതില്‍ 93 എണ്ണവും നടപ്പാക്കിയത് കോണ്‍ഗ്രസ് ആണെന്നും ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ കരിഓയിൽ ഒഴിക്കുന്നവർക്ക് പണവും പാരിതോഷികവും നൽകുമെന്ന് ആഹ്വനം. ജിഹാദി നേതാവിനെ വാരിയലക്കി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ I…
ഷാരൂഖ് ഖാന്റെ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധക്കാർക്കെതിരെ ഇമാം അസോസിയേഷൻ പ്രസിഡന്റ്. കലാപം ഉണ്ടാക്കാൻ ഒരു…
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…