Monday, May 20, 2024
spot_img

കശ്മീര്‍ പ്രശ്‌നത്തിന് കാരണക്കാരന്‍ നെഹ്‌റു; ഇന്ത്യയെ കോണ്‍ഗ്രസ് വിഭജിച്ചു; കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നെഹ്‌റു കാരണം നഷ്ടമായി, ആഞ്ഞടിച്ച് അമിത് ഷാ

ദില്ലി: ലോക്‌സഭയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കശ്മീരില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി കോണ്‍ഗ്രസും മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമാണെന്ന് ഷാ കുറ്റപ്പെടുത്തി. കശ്മീരിന്റെ മൂന്നിലൊന്ന് ഭാഗം നെഹ്‌റു കാരണം നഷ്ടമായെന്നും ഇന്ത്യാ വിഭജനം നെഹ്‌റു ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും ഷാ തുറന്നടിച്ചു.

ഇന്ത്യാ വിഭജനത്തേക്കുറിച്ച് യാതൊന്നും നെഹ്‌റു സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഇതു മാത്രമല്ല കാഷ്മീരിലെ തീവ്രവാദത്തിനു പിന്നിലും കോണ്‍ഗ്രസ് ആണെന്ന് ഷാ പറഞ്ഞു. രാജ്യത്തെ ഒരു ജനാധിപത്യ സംവിധാനവും ബിജെപിയോ കേന്ദ്ര സര്‍ക്കാരോ ഇല്ലാതാക്കിയിട്ടില്ല. തിരഞ്ഞെടുപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷന്റെ ഒരു തീരുമാനങ്ങളിലും സര്‍ക്കാര്‍ ഇടപെടാറില്ല- ആഭ്യന്തരമന്ത്രി വിശദീകരിച്ചു.

ജനാധിപത്യ സംവിധാനങ്ങള്‍ ബിജെപി അട്ടിമറിച്ചു എന്ന് ആരോപിക്കുന്നവര്‍ കശ്മീരില്‍ ആകെ 132 തവണയാണ് പ്രസിഡന്റു ഭരണം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അതില്‍ 93 എണ്ണവും നടപ്പാക്കിയത് കോണ്‍ഗ്രസ് ആണെന്നും ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles