Categories: India

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവന വാരത്തിന് തുടക്കം

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള സേവാ സപ്താഹത്തിന് (സേവനവാരം) രാജ്യമെമ്പാടും തുടക്കമായി. എയിംസ് ആശുപത്രിയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ നേതൃത്വത്തിലെത്തിയ ദേശീയ നേതാക്കള്‍ രോഗികള്‍ക്ക് പഴങ്ങള്‍ സമ്മാനിച്ചു. ആശുപത്രി പരിസരം വൃത്തിയാക്കി അമിത് ഷാ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു.

രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ജീവിതം സമര്‍പ്പിച്ചതെന്ന് സേവാ സപ്താഹം ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ വ്യക്തമാക്കി. പ്രചാരണ പരിപാടിയുടെ ഭാഗമായി മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളായ ജെ പി നദ്ദ, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത എന്നിവരും സേവന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സേവാ സപ്താഹം പ്രധാനമായും ശ്രദ്ധിക്കുന്നത് ശുചിത്വവും, പ്ലാസ്റ്റിക് നിയന്ത്രണവും, ജല സംരക്ഷണവുമാണെന്ന് അമിത് ഷാ ട്വീറ്റിലുടെ വ്യക്തമാക്കി.

സെപ്റ്റംബര്‍ 17 നാണ് നരേന്ദ്ര മോദിയുടെ 69-ാം ജന്മദിനം. ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബര്‍ 14 മുതല്‍ 20 വരെയാണ് ആഘോഷ പരിപാടികള്‍ നടക്കുക. ആരോഗ്യം, നേത്രപരിശോധന, രക്തദാന ക്യാമ്പുകള്‍, മറ്റ് മെഡിക്കല്‍ സംരംഭങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി സാമൂഹിക സംരംഭങ്ങള്‍ ഈ കാലയളവില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കൂടാതെ, സാമൂഹ്യമേഖലയിലെ പ്രധാനമന്ത്രിയുടെ വികസന പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി എക്‌സിബിഷനുകളും ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കും.

സേവാ സപ്താഹത്തിന്‍റെ ആസൂത്രണത്തിനായി പാര്‍ട്ടി കേന്ദ്രകമ്മിറ്റി രൂപീകരിച്ചിരുന്നു. ബി.ജെ.പി നേതാവ് അവിനാശ് റായ് ഖന്നക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി ദേശീയ സെക്രട്ടറിമാരായ സുധ യാദവ്, സുനില്‍ ദിയോധര്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

admin

Share
Published by
admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

5 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

5 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

6 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

6 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

7 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

7 hours ago