Amit Shah to Maharashtra for two-day visit; Lok Sabha election campaign will begin; BJP has made extensive preparations to receive the Union Minister
ദില്ലി: ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്‌ട്ര സന്ദർശിക്കുന്നത്. ഛത്രപതി സംഭാജി നഗർ വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ബിജെപി പ്രവർത്തകർ സജ്ജമാക്കിയിരിക്കുന്നത്.
ഛത്രപതി സംഭാജിനഗർ, അകോല, ജൽഗാവ് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന നിരവധി പൊതുപരിപാടികളിൽ അമിത് ഷാ പങ്കെടുക്കും. പൊതുപരിപാടികളിൽ പങ്കെടുത്ത് സംസ്ഥാനത്തെ യുവാക്കളെയും കർഷകരെയും കാണുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സന്ദർശനത്തിന് മുന്നോടിയായി അമിത് ഷാ എക്സിൽ കുറിച്ചു.
ഛത്രപതി സംഭാജിനഗറിലെ ക്രാന്തി ചൗക്കിലുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയിൽ ഹാരമണിഞ്ഞ ശേഷമായിരിക്കും മറ്റ് പരിപാടികളിൽ പങ്കെടുക്കുക. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ നിരവധി യോഗങ്ങൾ നടക്കും. തുടർന്ന് ബിജെപി പ്രവർത്തകരുമായി നടക്കുന്ന വിപുലമായ ചർച്ചകളിലും അദ്ദേഹം പങ്കെടുക്കും. ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനേജ്‌മെൻ്റ് കമ്മിറ്റിയുമായും കോർ കമ്മിറ്റിയുമായും യോഗം നടത്തും.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…