ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അസം സന്ദര്‍ശിക്കും. ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ പുതുക്കിയ പട്ടിക പുറത്തിറക്കിയ ശേഷം ആദ്യമായാണ് അമിത് ഷാ അസം സന്ദര്‍ശിക്കുന്നത്. എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുമായും മുഖ്യമന്ത്രിമാരുമായും അസമിലെത്തുന്ന അമിത് ഷാ കൂടിക്കാഴ്ച നടത്തും.
ചര്‍ച്ചയില്‍ പ്രധാന വിഷയം ദേശീയ പൗരത്വ രജിസ്റ്റര്‍ തന്നെയാണ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സൊനവാളിനെയും സംസ്ഥാനത്തെ ബിജെപി നേതാക്കളെയും നേരില്‍ കണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തും.
ഓഗസ്റ്റ് 31 നാണ് ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 19 ലക്ഷത്തിലധികം ആളുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ദേശീയ പൗരത്വ രജിസ്റ്റര്‍ പട്ടികയുടെ അന്തിമരൂപം പ്രസിദ്ധീകരിച്ച സാഹചര്യം മുന്‍നിര്‍ത്തി അസമില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിന്നു.
2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…