amit-shah-writes-to-mps-seeks-suggestions-for-amendment-to-ipc-
ദില്ലി: നിയമഭേദഗതി വരുത്താൻ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് എം.പിമാർക്ക് കത്തയച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനൽ നടപടി ചട്ടം (സി.ആർ.പി.സി), ഇന്ത്യന്‍ എവിഡന്‍സ് ആക്‌ട് എന്നിവയില്‍ ഭേദഗതി വരുത്തുന്നതിനള്ള നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനാണ് അമിത് ഷാ ആവശ്യപ്പെട്ടത്.
സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്’ എന്നതാണ് പ്രധാനമന്ത്രി ഉയർത്തുന്ന ആശയം. രാജ്യത്തെ പൗരന്മാര്‍ക്ക് പ്രത്യേകിച്ച് പിന്നോക്ക വിഭാഗക്കാര്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കുന്നതില്‍ പ്രതിജ്ഞാബദ്ധരാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഏഴ് പതിറ്റാണ്ട് നീണ്ട ഇന്ത്യയുടെ ജനാധിപത്യ അനുഭവം ചില നിയമങ്ങളില്‍ സമഗ്രമായ വിശകലനം ആവശ്യപ്പെടുന്നുണ്ട്. സമകാലിക ഇന്ത്യയെ അടിസ്ഥാനപ്പെടുത്തി ഈ നിയമങ്ങളില്‍ മാറ്റം അനിവാര്യമാണ്.
ഇതേതുടർന്ന് സുപ്രീം കോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍, കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്റര്‍മാര്‍, ബാര്‍ കൗണ്‍സിലുകള്‍, നിയമ സര്‍വകലാശാലകള്‍ എന്നിവയുടെ അഭിപ്രായം തേടിയതായും ഷാ അറിയിച്ചു. മാത്രമല്ല ഇന്ത്യയുടെ നിയമനിര്‍മ്മാണത്തില്‍ പാര്‍ലമെന്‍റ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിനായി എം.പിമാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്താകും മാറ്റങ്ങളെന്നും അമിത് ഷാ പറഞ്ഞു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…