three-youths-arrested-with-elephant-ivory-in-wayanad
കൽപറ്റ: വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ വിജിലന്‍സ് പിടിയില്‍. വനം വകുപ്പിന്‍റെ വിജിലൻസ് ടീമാണ് 26 കിലോ തൂക്കമുള്ള ആനക്കൊമ്പുകള്‍ കടത്തിയ സംഘത്തെ പിടികൂടിയത്. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് വിജിലന്‍സ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തു. പൂര്‍ണരൂപത്തിലുള്ള വലിയ രണ്ട് ആനക്കൊമ്പുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ആനക്കൊമ്പുകള്‍ ചാക്കിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫിസർ പി.കെ. ഹാഷിഫും സംഘവും തലപ്പുഴ വരയാലിൽ നടത്തിയ പരിശോധനയിലാണ് ആന കൊമ്പുകൾ കണ്ടെടുത്തത്.
പരിശോധനയ്ക്കിടയില്‍ മൂന്ന് പേരും ഉദ്യോഗസ്ഥരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. കടന്നുകളയാന്‍ ശ്രമിച്ച ഇവരെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവർക്ക് എവിടെ നിന്നാണ് ആനക്കൊമ്പുകൾ കിട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടത്തണമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നുപേരും ഇപ്പോള്‍ റേഞ്ച് ഓഫിസറുടെ കസ്റ്റഡിയിലാണ്.
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…