Tuesday, December 16, 2025

കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടില്ല! പ്രതിപക്ഷം മനഃപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുന്നു, മണിപ്പൂർ കലാപത്തിൽ അമിത് ഷായുടെ പ്രസ്താവന ഇന്ന്

ദില്ലി: മണിപ്പൂര്‍ കലാപത്തിലും സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ ഇന്ന് പ്രസ്താവന നടത്തും. വിഷയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചോടില്ലെന്നും പ്രതിപക്ഷം മനഃപൂര്‍വം പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്നലെ പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ അതിക്രമത്തെ രൂക്ഷമായി അപലപിച്ചിരുന്നു. രാജ്യം തന്നെ അപമാനിക്കപ്പെട്ടുവെന്നും, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും നീചന്മാരെ വെറുതേവിടില്ലെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു.

പാര്‍ലമെന്റിന് അകത്ത് പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യവുമായാണ് പ്രതിപക്ഷം കോലാഹലം സൃഷ്ടിച്ചത്. തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കേന്ദ്രസർക്കാരിനെ മനപൂർവ്വം കരിവാരി തേക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് സർക്കാർ തുറന്നടിച്ചു.

Related Articles

Latest Articles