amitabhbachan
ദില്ലി: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഫോട്ടോയോ, ശബ്ദമോ, പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ഹര്‍ജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളില്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു എന്നതിലും തര്‍ക്കമില്ല. അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി സ്വന്തം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതില്‍ പരാതിക്കാരന് അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ പഥമദൃഷ്ട്യാ കേസ് നിലനിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ അമിതാഭ് ബച്ചനെ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിത്വ അവകാശങ്ങളെ പബ്ലിസിറ്റി അവകാശം എന്നും അറിയപ്പെടുന്നു. പേര്, ചിത്രങ്ങള്‍ എന്നിവയുടെ വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വ്യക്തിക്കുള്ള അവകാശങ്ങളാണിത്.
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…