Court order
മുംബൈ: ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന വ്യാജ ആരോപണം ഉന്നയിച്ച യുവാവിന്റെ വിവാഹമോചന അപേക്ഷ തള്ളി മുംബൈ ഹൈക്കോടതി. പുണെയില്‍ നിന്നുള്ള 40-കാരന്റെ അപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.
2011-ല്‍ വിവാഹമോചനത്തിനുള്ള അപേക്ഷ നിരസിച്ച് പൂനയിലെ ഒരു കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ജസ്റ്റിസുമാരായ നിതിന്‍ ജംദാര്‍, ഷര്‍മിള ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്നതിന് യുവാവ് തെളിവുകളൊന്നും ഹാജരാക്കാത്തതിനാല്‍ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
2003 മാര്‍ച്ചിലാണ് ഇരുവരും വിവാഹിതരായത്. ഭാര്യ വിചിത്ര സ്വഭാവക്കാരി ആയിരുന്നെന്നും തന്നോടോ കുടുംബാംഗങ്ങളോടോ ശരിയായവിധം പെരുമാറാറില്ലെന്നും യുവാവ് പറഞ്ഞു. 2005-ല്‍ തന്റെ അപേക്ഷപ്രകാരം നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയതായി യുവാവ് അവകാശപ്പെട്ടു. എന്നാല്‍ വാദങ്ങള്‍ ഭാര്യ നിരസിക്കുകയും എച്ച്.ഐ.വി. പരിശോധനാഫലം നെഗറ്റീവ് ആണെന്ന് പറയുകയും ചെയ്തിരുന്നു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…