Friday, May 3, 2024
spot_img

അമിതാഭ് ബച്ചന്റെ ശബ്ദമോ, ഫോട്ടോയോ അനുവാദമില്ലാതെ ഉപയോഗിക്കരുത്: ഉത്തരവിറക്കി ദില്ലി ഹൈക്കോടതി

ദില്ലി: ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചന്റെ ഫോട്ടോയോ, ശബ്ദമോ, പേരോ, മറ്റ് സവിശേഷതകളോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ദില്ലി ഹൈക്കോടതി. വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അമിതാഭ് ബച്ചന്‍ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

ഹര്‍ജിക്കാരന്‍ അറിയപ്പെടുന്ന വ്യക്തിത്വമാണെന്നും വിവിധ പരസ്യങ്ങളില്‍ പ്രതിനിധാനം ചെയ്യപ്പെട്ടിരുന്നു എന്നതിലും തര്‍ക്കമില്ല. അനുമതിയോ അംഗീകാരമോ ഇല്ലാതെ അദ്ദേഹത്തിന്റെ താരപദവി സ്വന്തം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായി ഉപയോഗിക്കുന്നതില്‍ പരാതിക്കാരന് അതൃപ്തിയുണ്ട്. അതിനാല്‍ തന്നെ പഥമദൃഷ്ട്യാ കേസ് നിലനിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഈ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ അമിതാഭ് ബച്ചനെ അത് ദോഷമായി ബാധിക്കുമെന്നും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി. വ്യക്തിത്വ അവകാശങ്ങളെ പബ്ലിസിറ്റി അവകാശം എന്നും അറിയപ്പെടുന്നു. പേര്, ചിത്രങ്ങള്‍ എന്നിവയുടെ വാണിജ്യപരമായ ഉപയോഗം നിയന്ത്രിക്കാനുള്ള ഒരു വ്യക്തിക്കുള്ള അവകാശങ്ങളാണിത്.

Related Articles

Latest Articles