Categories: India

സംസ്ഥാനങ്ങൾ നിവേദനം നൽകാൻ കാത്തിരിക്കേണ്ട, അതിന് മുൻപ് പ്രളയബാധിത മേഖലകളിൽ എത്തണം: കേന്ദ്ര സംഘത്തിന് കർശന നിർദ്ദേശവുമായി അമിത്ഷാ

ദില്ലി: സംസ്ഥാനങ്ങൾ ഉത്കണ്ഠ അറിയിച്ച് നിവേദനങ്ങൾ സമർപ്പിക്കുന്നതിന് മുൻപ് പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് കർശന നിർദ്ദേശം നൽകി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രളയ ബാധിത മേഖലകളിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ സംസ്ഥാനങ്ങളിൽ നിന്നുളള അറിയിപ്പ് കാത്തിരിക്കേണ്ട ആവശ്യമില്ല. ഇന്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമിനോട് ( ഐ എം സി ടി) എത്രയും വേഗം പ്രളയ ബാധിത മേഖലകളിലെ പ്രശ്‌നം പഠിക്കാൻ സംഘത്തെ അയക്കാൻ അമിത് ഷാ ആവശ്യപ്പെട്ടു.

ആസാം, മേഖാലയ,ത്രിപുര, ബിഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര,കർണ്ണാടക, കേരളം തുടങ്ങി പ്രളയ ബാധിത സംസ്ഥാനങ്ങൾ സന്ദർശിക്കാനാണ് ഐ എം സി ടിയ്ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

അമിത്ഷായുടെ അധ്യക്ഷതയിൽ നടന്ന ഉന്നത അധികാര യോഗത്തിലാണ് തീരുമാനം. എന്ത് പ്രകൃതി ദുരന്തങ്ങൾ സംഭവിച്ചാലും സംസ്ഥാനങ്ങളുടെ റിപ്പോർട്ട് കിട്ടാൻ കാത്ത് നിൽക്കാതെ പ്രവർത്തിക്കണമെന്ന് അമിത്ഷാ ആവശ്യപ്പെട്ടു. പ്രകൃതി ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്താൽ എത്രയും വേഗം കേന്ദ്ര സംഘം സ്ഥലം സന്ദർശിക്കണം. ദുരന്ത ബാധിത മേഖലകളിലെ നഷ്ടങ്ങൾ മനസ്സിലാക്കി ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംസ്ഥാന ഭരണകൂടവുമായി ചേർന്ന് നടത്തണം. പിന്നീട് സർക്കാരുകൾ നിവേദനം സമർപ്പിച്ചതിന് ശേഷവും നാശ നഷ്ടങ്ങൾ വിലയിരുത്താൻ ഒരു സന്ദർശനം കൂടി നടത്തണം.അങ്ങനെ രണ്ട് തവണയുളള സന്ദർശനത്തിന് സംസ്ഥാനത്തിന് അധികമായി ആവശ്യമായി വരുന്ന ഫണ്ട് നൽകണം. ഇപ്പോൾ സംസ്ഥാനത്തിന്‍റെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമാണ് കേന്ദ്ര സംഘം സന്ദർശനം നടത്തുന്നത്. ഇതു പോരാ എന്ന് അമിത് ഷാ ഓർമ്മപ്പെടുത്തി.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രളയ പ്രശ്‌നങ്ങളിൽ എല്ലാവരും ഒരുമിച്ചുളള രക്ഷാപ്രവർത്തനം ആണ് നടന്നത്. എൻ ഡി ആർ എഫ്, എയർ ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവർ ചേർന്ന് 1,53,000 ആളുകളെ രക്ഷപ്പെടുത്തി. പ്രളയത്തിന് ശേഷം ഓരോ സംസ്ഥാനത്തിന്റെയും സ്ഥിതിഗതികൾ നിരീക്ഷിക്കണമെന്നും അമിത് ഷാ പറഞ്ഞു

Anandhu Ajitha

Recent Posts

ഭാരതത്തോളം പ്രാധാന്യമേറിയ മറ്റൊരു രാജ്യമില്ലെന്ന് അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ ! ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ…

29 minutes ago

ഒടുവിൽ ആശ്വാസ വാർത്ത ! തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14 കാരിയെ ഹൈദരാബാദിൽ കണ്ടെത്തി

കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക്…

2 hours ago

ഹിമാചൽപ്രദേശിൽ എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് വൻ ദുരന്തം!! എട്ടു വയസ്സുകാരി വെന്തുമരിച്ചു; നിരവധിപ്പേരെ കാണാതായി

സോളൻ : ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലുള്ള അർക്കി ബസാറിൽ പുലർച്ചെയുണ്ടായ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും എട്ടു…

2 hours ago

ബെംഗളൂരുവിലെ ടെക്കിയുടെ മരണം കൊലപാതകം: മാനഭംഗശ്രമത്തിനിടെ 34 കാരിയെ കൊലപ്പെടുത്തിയത് അയൽവാസിയായ പതിനെട്ടുകാരൻ ! പ്രതിയെ കുടുങ്ങിയത് ശാസ്ത്രീയ തെളിവുകൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിൽ

ബെംഗളൂരു : രാമമൂർത്തി നഗറിലെ ഫ്ലാറ്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ഷർമിള ഡി.കെ.യെ (34) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മാനഭംഗശ്രമത്തിനിടെ…

3 hours ago

കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചു ! ഇന്ന് വിവാഹം നടക്കാനിനിരിക്കെ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം. ചെമ്പഴന്തി ചെല്ലമംഗലം സ്വദേശി രാഗേഷ്…

4 hours ago

നിരാശയുടെ ദിനം !!! വിജയത്തിലെത്താതെ പിഎസ്എൽവി-സി 62 ദൗത്യം; 16 ഉപഗ്രഹങ്ങൾ നഷ്ടമായി

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ദൗത്യം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ് പകുതി…

5 hours ago