mumbaiii
മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ മുംബൈയില്‍ ഫ്ലാറ്റ് സ്വന്തമാക്കി. പാര്‍ഥനോണ്‍ സൊസൈറ്റിയുടെ 31-ാം നിലയിലെ 12,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഫ്ലാറ്റാണ് അദ്ദേഹം വാങ്ങിയത്.
അദ്ദേഹവുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. താമസത്തിനല്ലെന്നും നിക്ഷേപത്തിനായാണ് അദ്ദേഹം വസ്തു വാങ്ങിയതെന്നും സൂചനയുണ്ട്. ഫ്ലാറ്റിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
അമിതാഭ് ബച്ചന് ഇതിനകം 6 ബംഗ്ലാവുകള്‍ മുംബൈയിലുണ്ട്. പതിനായിരം ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന ‘ജല്‍സ’യിലാണ് അദ്ദേഹം കുടുംബത്തോടൊപ്പം താമസിക്കുന്നത്. ‘ജല്‍സ’യിലേക്ക് മാറുന്നതിന് മുമ്ബ് മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ‘പ്രതിക്ഷ’യാണ് രണ്ടാമത്തെ ബംഗ്ലാവ്. മൂന്നാമത്തെ ബംഗ്ലാവ് ‘ജനക്’ ആണ്. അവിടെ അദ്ദേഹത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. ‘വത്സ്’എന്ന് പേരുള്ള ഒരു ബംഗ്ലാവും അദ്ദേഹത്തിന് മുംബൈയില്‍ ഉണ്ട്. ഇതിനെല്ലാം പുറമേ, 2013ല്‍ അദ്ദേഹം ‘ജല്‍സ’യ്ക്ക് തൊട്ടുപിന്നില്‍ 60 കോടിയുടെ ബംഗ്ലാവും കഴിഞ്ഞ വര്‍ഷം അദ്ദേഹം വാങ്ങിയിരുന്നു.
ഇതുകൂടാതെ നിരവധി ഫ്ലാറ്റുകളും അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം അമിതാഭ് ബച്ചന്‍ തന്റെ ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റ് നടി കൃതി സനോണിന് വാടകയ്ക്ക് നല്‍കിയിരുന്നു. മാസം 10 ലക്ഷം രൂപയാണ് ഇതിന്റെ വാടക. 2 വര്‍ഷത്തെ കരാറിലാണ് കൃതി ഈ വീട് വാടകയ്ക്ക് എടുത്തത്. ലോഖണ്ഡ്‌വാലയിലെ അറ്റ്‌ലാന്റിസ് കെട്ടിടത്തിന്റെ 27, 28 നിലകളിലാണ് ഈ ഡ്യൂപ്ലക്‌സ് ഫ്ലാറ്റുള്ളത്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…