Categories: India

ബോളിവുഡിലെ ഷഹൻഷാക്ക് ഇന്ന് 78ആം പിറന്നാള്‍…

മുംബൈ: 78ആം പിറന്നാല്‍ നിറവില്‍ ബോളിവുഡ് ഷഹൻഷാ അമിതാബ് ബച്ചന്‍. പ്രശസ്ത ഹിന്ദി കവിയായിരുന്ന ഡോ. ഹരിവംശ്‌റായ് ബച്ചന്‍റെയും തേജി ബച്ചന്‍റെയും പുത്രനായി 1942 ഒക്ടോബര്‍ 11ന് ഉത്തര്‍പ്രദേശിലെ അലഹബാദിലായിരുന്നു ആദേഹത്തിന്‍റെ ജനനം.
ഇന്ത്യയിലെ ഏറെ ബഹുമാനിക്കപ്പെടുന്ന ചലച്ചിത്രതാരങ്ങളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. നൈനിറ്റാള്‍ ഷെയര്‍വുഡ് കോളജിലും ഡല്‍ഹി യൂണിവേഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ബച്ചന്‍, കൊല്‍ക്കത്തയിലെ കപ്പല്‍ ശാലയില്‍ കുറച്ചുകാലം ജോലി നോക്കിയ ശേഷമാണ് സിനിമാരംഗത്തെത്തുന്നത്.

1968ലാണ് അദ്ദേഹം മുംബൈയില്‍ എത്തുന്നത്‌. 1969ല്‍ ഖ്വാജാ അഹ്മദ് അബ്ബാസ്‌ സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. എന്നാല്‍ ഈ ചിത്രം പ്രതീക്ഷിച്ച വിജയം കണ്ടില്ല എങ്കിലും ഈ ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശീയ പുരസ്‌കാരം ബച്ചന് നേടിക്കൊടുത്തു.

പിന്നീട്, 1971-ല്‍ സുനില്‍ ദത്ത് സംവിധാനം ചെയ്ത രേഷ്മ ഓര്‍ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ബച്ചന്‍ ബോളിവുഡില്‍ ശ്രദ്ധേയനാവുന്നത്. 1971ല്‍ തന്നെ പുറത്തിറങ്ങിയ ആനന്ദ് എന്ന ചലച്ചിത്രത്തിലെ ഡോക്ടറുടെ വേഷം ബച്ചന് ആ വര്‍ഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്തു. പിന്നീട് അദ്ദേഹത്തിന് പിന്‍തിരിഞ്ഞു നോക്കേണ്ട ആവശ്യ൦ വന്നിട്ടില്ല എന്ന് തന്നെ പറയാം.1973ല്‍ പുറത്തിറങ്ങിയ സഞ്ജീര്‍ എന്ന ചിത്രത്തിലെ ‘ക്ഷുഭിതയുവാവ്’ അമിതാബ് ബച്ചനെ സൂപ്പര്‍ സ്റ്റാറാക്കി. എന്നാല്‍, 1975-ല്‍ പുറത്തിറങ്ങിയ സുപ്രസിദ്ധ ഹിറ്റ് ചിത്രമായ ‘ഷോലെ’ആണ് അദ്ദേഹത്തിന്‍റെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നാമത്.

എണ്ണമറ്റ ദേശീയ അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡുകളും, ഒപ്പം ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരവും അമിതാഭ് ബച്ചനെ തേടിയെത്തി.190ലധികം ഇന്ത്യൻ സിനിമകളിൽ അഭിനയിച്ച അദ്ദേഹത്തിന് ബോളിവുഡിലെ ഷഹൻഷാ, സാദി കാ മഹാനായക് (നൂറ്റാണ്ടിലെ ഏറ്റവും മികച്ച നടൻ), സ്റ്റാർ ഓഫ് മില്ലേനിയം, ബിഗ് ബി, എന്നിങ്ങനെ പരാമർശങ്ങള്‍ ഏറെയാണ്‌.ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ടുനില്‍ക്കുന്നതാണ് അമിതാബ് ബച്ചന്‍റെ അഭിനയജീവിത൦.

admin

Recent Posts

കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയറോ ഡ്രൈവറോ ?

തെളിവ് നശിപ്പിക്കാൻ മേയറും സംഘവും ആദ്യം മുതൽ ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തം I KSRTC

3 mins ago

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണത്തിൽ യുഎപിഎ പ്രകാരം കേസ്; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ട്

കൽപറ്റ: വയനാട്ടിലെ കമ്പമലയിൽ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ യുഎപിഎ പ്രകാരം കേസ്. ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റ് സംഘമെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു.…

21 mins ago

‘അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു’; രജനികാന്ത് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയുന്ന 'കൂലി' എന്ന ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ. കൂലിയുടെ നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സിന്…

29 mins ago

പോസ്റ്ററിൽ ചുവപ്പിനേക്കാൾ കാവി ആണല്ലോ കമ്മികളേ ?

സിപിഎം സ്ഥാനാർഥിയുടെ പോസ്റ്ററിൽ കാവിമയം; ചിഹ്നം നിലനിർത്താൻ ബിഹാറിൽ സകല അടവുകളും പയറ്റി പാർട്ടി ; കഷ്ടം തന്നെ !

42 mins ago

സിസിടിവി ക്യാമറ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ട് മാസം അഞ്ച് കഴിഞ്ഞു; ഡിഎംഇ ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ

കോഴിക്കോട്: ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷന്റെ (ഡിഎംഇ) ഉത്തരവ് പാലിക്കാതെ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ. ക്യാമറ ഉൾപ്പടെയുള്ള സുരക്ഷാ…

43 mins ago

ന്യൂസ്‌ ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം! ഭീകര ഫണ്ടിം​ഗിനായി 91 കോടി രൂപ ചെലവഴിച്ചെന്നഗുരുതര കണ്ടെത്തലുമായി ദില്ലി പോലീസിന്റെ കുറ്റപത്രം

ദില്ലി: ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ്‌ ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്‌ക്കും ലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ദില്ലി…

46 mins ago