India

വിഘടനവാദികളെയും ഭീകരരെയും മണിച്ചിത്രത്താഴിട്ട് പൂട്ടും; കശ്മീര്‍ ശാന്തമാക്കാന്‍ അവസാന നീക്കത്തിനൊരുങ്ങി അമിത് ഷാ

കശ്മീര്‍- അമിത് ഷാ ആഭ്യന്തരമന്ത്രിയായതിന് ശേഷം കശ്മീരില്‍ കാര്യങ്ങളെല്ലാം ശരവേഗത്തിലാണ്. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം, ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കല്‍, സുരക്ഷയ്ക്കായി കൂടുതല്‍ സൈന്യത്തെ വിന്യസിക്കല്‍ തുടങ്ങി കശ്മീരില്‍ വലിയ മുന്നേറ്റമാണ് നടക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കാനാണ് തിടുക്കത്തിലുള്ള നടപടികള്‍. താഴ്വരയില്‍ ഏത് വിധേനയും സമാധാനം കൊണ്ടു വരിക എന്ന ലക്ഷ്യം വച്ചാണ് പതിനായിരം സൈനികരെ കശ്മീരില്‍ വിന്യസിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

എന്നാല്‍ ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും നീക്കം കശ്മീരിലെ പ്രാദേശിക കക്ഷികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കൂടുതല്‍ സൈനികരെ വിന്യാസിക്കാനുള്ള നീക്കത്തിനെതിരെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി രംഗത്തെത്തിയത്. ഈ നീക്കം ഒന്നിച്ച് നിന്ന് തടയണമെന്നാണ് മുഫ്തിയുടെ ആഹ്വാനം.ഒരുകാരണവശാലും ബി.ജെ.പിയെ സീറ്റ് നേടാന്‍ അനുവദിക്കരുതെന്നും പ്രതിരോധിക്കണമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പാര്‍ട്ടി പ്രവര്‍ത്തകരോടു പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തു രാഷ്ട്രപതി ഭരണമാണ്. ഈമാസം ആദ്യമാണ് ആറുമാസത്തേക്കു കൂടി രാഷ്ട്രപതി ഭരണം നീട്ടിയത്. ഒരുവര്‍ഷത്തോളമായി നീണ്ടുപോകുന്ന ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്തമാസം അവസാനിക്കുന്ന അമര്‍നാഥ് തീര്‍ഥാടനത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Anandhu Ajitha

Recent Posts

കേരള ഹൈക്കോടതിക്ക് പുതിയ ചീഫ് ജസ്റ്റിസ് ! ജസ്റ്റിസ് സൗമെൻ സെൻ ജനുവരി 9-ന് ചുമതലയേൽക്കും

ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…

16 minutes ago

പി.ഒ.എസ് മെഷീനുകൾ നിർബന്ധമാക്കാനുള്ള തീരുമാനം ! പാകിസ്ഥാനിൽ വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക് ; ജനുവരി 16-ന് രാജ്യവ്യാപകമായി സമ്പൂർണ്ണ കടയടപ്പ് സമരം

ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…

29 minutes ago

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…

2 hours ago

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…

3 hours ago

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം പൂർത്തിയായി; ആദ്യ സർവീസ് ഗുവാഹാട്ടിക്കും കൊൽക്കത്തയ്ക്കുമിടയിൽ

ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…

4 hours ago