Kerala

സംഘര്‍ഷ ഭീതിയില്‍ വിശ്വാസികള്‍; ക​ട്ട​ച്ചി​റ പ​ള്ളി പ്രാ​ർ​ഥ​നയ്​ക്ക് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​നും അ​നു​മ​തി

കാ​യം​കു​ളം: ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്തെ ചൊ​ല്ലി ഇ​രു വി​ഭാ​ഗ​വും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ്. മേ​രീ​സ് പ​ള്ളി​യി​ൽ യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​ർ​ക്കും വി​ശ്വാ​സി​ക​ൾ​ക്കും പ്രാ​ർ​ത്ഥ​ന ന​ട​ത്താ​ൻ ഒ​ടു​വി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി. ഇ​തേ തു​ട​ർ​ന്ന് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച് പ്രാ​ർ​ത്ഥ​ന ന​ട​ത്തി.

ഇ​രു​പ​ത്തി​യ​ഞ്ച് പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​യാ​ണ് പോ​ലീ​സ് വിശ്വാസികളെ ക​യ​റ്റി​വി​ട്ട​ത്. ക​ള​ക്ട​ർ ഡോ. ​ആ​ദി​ല അ​ബ്ദു​ള്ള, സ​ബ് ക​ള​ക്ട​ർ കൃ​ഷ​ണ തേ​ജ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം ടോ​മി എ​ന്നി​വ​രും രാ​ത്രി​യി​ൽ പ​ള്ളി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യാ​ക്കോ​ബാ​യ വി​ശ്വാ​സി​ക​ളെ പ​ള്ളി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ പി​ൻ​ബ​ല​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ഴി​ഞ്ഞ ദി​വ​സം ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം വൈ​ദി​ക​രെ​യും വി​ശ്വാ​സി​ക​ളെ​യും പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ട​വ​ക വി​കാ​രി​യു​ടെ ചു​മ​ത​ല സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ചു ന​ൽ​കി​യ ഓ​ർ​ത്ത​ഡോ​ക്സ് വി​കാ​രി ഫാ ​ജോ​ൺ​സ് ഈ​പ്പ​ൻ പ​ള്ളി​യി​ൽ താ​മ​സ​മാ​ക്കു​ക​യും ചെ​യ്തു.​ ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം രം​ഗ​ത്ത് വ​രു​ക​യാ​യി​രു​ന്നു. തിങ്കളാഴ്ച യാ​ക്കോ​ബാ​യ വി​ഭാ​ഗം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ൽ സം​ഘ​ർ​ഷം ഉ​ണ്ടാ​യ​തോ​ടെ സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​യി. പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി വീ​ശി. മെ​ത്രാ​പ്പോ​ലീ​ത്താ​മാ​ർ​ക്കും വൈ​ദി​ക​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു.​

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago