Kerala

‘അമ്മ’യിൽ വീണ്ടും പുകച്ചിൽ; ടിനി ടോമിനെതിരെ കൈയേറ്റ പരാതിയുമായി നീന കുറുപ്പും രംഗത്ത്!

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നതയും വിവാദങ്ങളും കൂടുതൽ രൂക്ഷമാകുന്നു. നടൻ ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി നീന കുറുപ്പും രംഗത്തെത്തിയതോടെ സംഘടനയ്ക്കുള്ളിലെ ആഭ്യന്തര കലഹം പുതിയ തലത്തിലേക്ക് കടന്നു. ടിനി ടോം തന്നെ കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചുവെന്ന് കാണിച്ച് നീന കുറുപ്പ് ‘അമ്മ’ പ്രസിഡന്റിനും ജനറൽ സെക്രട്ടറിക്കും പരാതി നൽകി.

സംഘടനയുടെ കുടുംബമേളയ്ക്കിടെ ടിനി ടോം തന്നോട് അങ്ങേയറ്റം മോശമായി പെരുമാറിയെന്നാണ് നീന കുറുപ്പിന്റെ പരാതി.

“കുടുംബമേളയ്ക്കിടെ എന്നെ കൈയേറ്റം ചെയ്യാനും ഭീഷണിപ്പെടുത്താനും ശ്രമമുണ്ടായി. കേട്ടാൽ അറയ്ക്കുന്ന തെറിയാണ് ടിനി ടോം വിളിച്ചുപറഞ്ഞത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ടിനി ടോം മറ്റ് പലരോടും ഇത്തരത്തിൽ മോശമായി പെരുമാറിയിട്ടുണ്ട്.” – നീന കുറുപ്പ് പരാതിയിൽ വ്യക്തമാക്കുന്നു. ടിനിക്കെതിരെ സംഘടന അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ടിനി ടോമിനെതിരെ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്ന നടി അൻസിബ ഹസ്സനെ നേരിട്ട് കേൾക്കാൻ ‘അമ്മ’ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അമ്മ ഓഫീസിലെത്താൻ അൻസിബയ്ക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും, നിലവിൽ എക്‌സിക്യൂട്ടിവിന് മുന്നിൽ ഹാജരാകുന്ന കാര്യത്തിൽ താൻ തീരുമാനമെടുത്തിട്ടില്ലെന്നാണ് അൻസിബയുടെ നിലപാട്.

തുടർച്ചയായി ഉണ്ടാകുന്ന വിവാദങ്ങളും ആഭ്യന്തര തർക്കങ്ങളും സംഘടനയ്ക്ക് വലിയ രീതിയിൽ നാണക്കേടുണ്ടാക്കുന്നു എന്ന വിലയിരുത്തലിലാണ് ഭൂരിഭാഗം താരങ്ങളും. വരാനിരിക്കുന്ന ജൂണിലെ വാർഷിക പൊതുയോഗത്തിന് മുൻപായി സംഘടനയ്ക്കുള്ളിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒത്തുതീർപ്പിലെത്താനുള്ള തീവ്രശ്രമത്തിലാണ് നിലവിൽ ‘അമ്മ’യുടെ ഭാരവാഹികൾ.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

4 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

8 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

23 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

23 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

23 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

24 hours ago