Amritpal is kept alone in the cell; will be interrogated by the Secret Service and RoE; Research in foreign relations and funding
ദില്ലി: അറസ്റ്റിലായ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിനെ അസമിലെ ജയിലിലെ സെല്ലില്‍
പാർപ്പിച്ചിരിക്കുന്നത് ഒറ്റയ്ക്ക്. അമൃത്പാൽ സിംഗിനെ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യും. സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ആവർത്തിച്ചു.
പഞ്ചാബിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനാണ് അമൃത്പാൽ സിംഗിനെ അസം ദീബ്രുഗഡിലെ അതീവ സുരക്ഷയുള്ള ജയിലിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയത്. അസം പോലീസിലെ കമാൻഡോകളെടയടക്കം വിന്യസിച്ച് ജയിലിനുള്ള സുരക്ഷ കൂട്ടി. ജയിലിൽ പ്രത്യേക നിരീക്ഷണം ഉറപ്പാക്കി ഒറ്റയ്ക്കാണ് അമൃത്പാലിനെ പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ് പോലീസും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും റോയും ജയിലിൽ അമൃത്പാലിനെ ചോദ്യം ചെയ്യം. ലണ്ടനിലെ ഇന്ത്യൻ എംബസി അക്രമം അന്വേഷിക്കുന്ന എൻഐഎയുടെ സംഘവും അസമിലേക്ക് പോകും.
പപ്പൽ പ്രീത് അടക്കുള്ള അമൃത്പാലിന്റെ 9 അനുയായികളും ഇതേ ജയിലിലാണുള്ളത്. ഇവരുടെ വിദേശ ബന്ധങ്ങളെ കുറിച്ചും സാമ്പത്തിക ഇടപാടിനെ കുറിച്ചും ഏജൻസികൾ നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. നേരത്തെ അമൃത്പാലിനെതിരെ പോലീസ് നടപടി തുടങ്ങിയതിന് പിന്നാലെയാണ് വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളിൽ ഖലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. അമൃത്പാലിന് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിൽ കനത്ത ജാഗ്രത തുടരുകയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…
ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…
തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…