An 80-year-old woman slipped and fell into a 20-foot-deep well.
കരിംനഗർ: വെള്ളമെടുക്കാൻ പോയ സമയത്ത് വീട്ടിലെ കിണറ്റിൽ കാലുതെറ്റി വീണ 80 കാരിക്ക്
രക്ഷകരായി അഗ്നിശമന സേനാംഗംങ്ങൾ. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. 20 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് വീണത്.ചെറിയ പരിക്കുകളോടെ വയോധികയെ അത്ഭുതകരമായി അഗ്നിശമന സേന രക്ഷപെടുത്തി. ഇവർ കിണറ്റിലേക്ക് വീണപ്പോൾ തന്നെ കുടുംബാംഗങ്ങൾ പോലീസിൽ വിവരമറിയിക്കുകയും അവർ അഗ്നിശമന സംഘത്തെ വിളിക്കുകയുമായിരുന്നു.
രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കിണറ്റിൽ വലിയ തോതിൽ വെള്ളമില്ലെന്ന് മനസ്സിലായി. അഗ്നി ശമന സേനാംഗങ്ങളിലൊരാൾ കിണറ്റിലിറങ്ങിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന്
ഉദ്യോഗസ്ഥർ അറിയിച്ചു.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…