Friday, April 26, 2024
spot_img

80 കാരി 20 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാൽ തെറ്റി വീണു;രക്ഷകരായി അ​ഗ്നിശമന സേന

കരിം​നഗർ: വെള്ളമെടുക്കാൻ പോയ സമയത്ത് വീട്ടിലെ കിണറ്റിൽ കാലുതെറ്റി വീണ 80 കാരിക്ക്
രക്ഷകരായി അ​ഗ്നിശമന സേനാം​ഗംങ്ങൾ. തെലങ്കാനയിലെ കരിംന​ഗറിലാണ് സംഭവം. 20 അടിയോളം താഴ്ചയുണ്ടായിരുന്ന കിണറ്റിലാണ് വീണത്.ചെറിയ പരിക്കുകളോടെ വയോധികയെ അത്ഭുതകരമായി അ​ഗ്നിശമന സേന രക്ഷപെടുത്തി. ഇവർ കിണറ്റിലേക്ക് വീണപ്പോൾ തന്നെ കുടുംബാം​ഗങ്ങൾ പോലീസിൽ വിവരമറിയിക്കുകയും അവർ അ​ഗ്നിശമന സംഘത്തെ വിളിക്കുകയുമായിരുന്നു.

രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ കിണറ്റിൽ വലിയ തോതിൽ വെള്ളമില്ലെന്ന് മനസ്സിലായി. അ​ഗ്നി ശമന സേനാം​ഗങ്ങളിലൊരാൾ കിണറ്റിലിറങ്ങിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്ന്
ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles