Saturday, December 13, 2025

എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് വൻ ദുരന്തത്തിൽ !!കർണാടകയിൽ ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി 8 മരണം

ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി 8 പേർ മരിച്ചു. അപകടത്തിൽ 20-ലധികം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ട്. മരിച്ചവരിൽ 5 പേർ സംഭവസ്ഥലത്ത് വെച്ചും മൂന്ന് പേർ ആശുപത്രിയിൽ വെച്ചുമാണ് മരണമടഞ്ഞത്. ഹാസനിലെ എൻ.എച്ച്-373 റോഡിലാണ് ദാരുണമായ സംഭവം നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നിരവധി പേർ പങ്കെടുത്ത ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനുള്ള ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഘോഷയാത്രയുടെ ഭാഗമായി ഡി.ജെ ഡാൻസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. അപ്രതീക്ഷിതമായി നടന്ന ഈ അപകടം പ്രദേശത്ത് വലിയ ദുരന്തമാണ് വിതച്ചത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.

Related Articles

Latest Articles