Kerala

ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപണം ;ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം,പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ് കേസെടുത്തു

തിരുവനന്തപുരം: ഡീസല്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഓട്ടിസം ബാധിച്ച ഭിന്നശേഷിക്കാരനായ യുവാവിനെ മർദ്ദിച്ച് അവശനാക്കി. കത്തിപ്പാറ കോളനിയിലെ മഹേഷ് (40) നെയാണ് കുടപ്പനമൂട് സ്വദേശിയായ രാജേഷ് (20) മർദ്ദിച്ചത്. രാജേഷിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു.ക്രിസ്മസ് ആഘോഷത്തിനായി സൗണ്ട് സിസ്റ്റം എത്തിച്ചിരുന്നു. അതിന്‍റെ ഭാഗമായി റോഡിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്നും മഹേഷ് പെട്രോൾ ഉറ്റി എടുത്തെന്ന് ആരോപിച്ചാണ് സൗണ്ട് സിസ്റ്റം സ്ഥാപനത്തിലെ ജീവനക്കാരനായ രാജേഷ് ഇയാളെ മർദ്ദിച്ചത്. കടയ്ക്ക് മുന്നില്‍ ഇരിക്കുകയായിരുന്ന മഹേഷിനെ, മദ്യപിച്ചെത്തിയ രാജേഷ് മുഖത്തടിക്കുകയും മുഖത്ത് ചവിട്ടുകയും ചെയ്തു.ഇന്നലെ രാവിലെ വെളളറട ആറാട്ടുക്കുഴി ജംഗ്ഷനിലാണ് സംഭവം.

ഇതിന് ശേഷം മഹേഷിന്‍റെ കോളറില്‍പ്പിട്ടിച്ച് രാജേഷ് വലിച്ചിഴയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം കണ്ട് മർദ്ദനം തടയാൻ ശ്രമിച്ച സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരനായ ഷാജിക്കും മർദനമേറ്റു.മർദ്ദനമേറ്റ മഹേഷ് ആറാട്ടുകുഴിയിലെ ഹോട്ടലിൽ ജീവനക്കാരനാണ്. അവിടെ ചെറിയ രീതിയിലുള്ള ജോലികൾ ചെയ്താണ് ഇയാൾ ജീവിക്കുന്നത്. സംസാരശേഷി കുറവുള്ള മഹേഷ് താൻ ഡീസൽ മോഷ്ടിച്ചില്ലെന്ന് കൈകൂപ്പി അപേക്ഷിച്ചെങ്കിലും പ്രതി മർദ്ദനം തുടർന്നതായി പൊലീസ് പറഞ്ഞു.

B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 hour ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

2 hours ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

2 hours ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

3 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

3 hours ago