ദില്ലി : ദില്ലിയിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. ദില്ലിയിൽ നിന്നും ഫുക്കറ്റിലേക്കുള്ള വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് താഴെയിറക്കിയത്. യാത്രികർ മറ്റൊരു വിമാനത്തിൽ ഫുക്കറ്റിലേക്കുള്ള യാത്ര തുടർന്നു.
രാവിലെ 6.25 നു ദില്ലിയിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ 6ഇ1763 വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് 7.22 ഓട് കൂടി തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഹൈഡ്രോളിക് ഗ്രീൻ സിസ്റ്റം നഷ്ടമായെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്.
കഴിഞ്ഞ നവംബറിൽ യെല്ലോ ഹൈഡ്രോളിക് സിസ്റ്റം തകരാറിലായതിനെ തുടർന്ന് ഇൻഡിഗോയുടെ തന്നെ മറ്റൊരു വിമാനം അടിയന്തിരമായി താഴെയിറക്കിയിരുന്നു. ഹൈദരാബാദിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം ആണ് തകരാറിനെത്തുടർന്ന് മുംബൈയിൽ താഴെയിറക്കിയത്.

