Monday, December 22, 2025

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്‌. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയുമായി ആദിത്യ അടുപ്പത്തിലായിരുന്നു. എന്നാൽ ഈ അടുപ്പം കുറച്ച് നാളുകൾക്ക് മുമ്പ് അവസാനിച്ചു. ഇതോടെ പെൺകുട്ടിക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി അധിക്ഷേപ പ്രചരണം നടന്നുവെന്നാണ് കുട്ടിയുടെ വീട്ടുകാരും കൂട്ടുകാരും പറയുന്നത്. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്നലെയായിരുന്നു മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്‌സ് ഉണ്ടായിരുന്നു. പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. ആതേസമയം, സൈബര്‍ ആക്രമണം ഉണ്ടായെന്ന തരത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

Related Articles

Latest Articles