മുംബൈ: ദേശീയവികാരം ഉണർത്തുന്ന ട്വിറ്റർ പോസ്റ്റുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ആഹ്വാനം നെഞ്ചിലേറ്റിയ സാധാരണക്കാർ എത്ര ആദരവോടേയും ശ്രദ്ധയോടേയുമാണ് പതാകകൾ വീടുകളിൽ സ്ഥാപിക്കുന്നത് എന്ന് കാണിക്കുന്ന വൃദ്ധ ദമ്പതികളുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ഹർഘർ തിരംഗയുമായി ലക്ഷക്കണക്കിന് പേർ സഹകരിക്കുമ്പോൾ അതിനോട് മുഖംതിരിച്ചവർക്ക് ചുട്ടമറുപടിയെന്നാണ് മഹീന്ദ്ര പറയുന്നത്.
വൃദ്ധരായ ദമ്പതികൾ ദേശീയപതാക ഉയർത്താൻ കാണിക്കുന്ന സമർപ്പണബോധമാണ് ആനന്ദ് മഹീന്ദ്രയെ ചിത്രം പങ്കുവെയ്ക്കാൻ പ്രേരിപ്പിച്ചത്. ദേശീയപതാക ഉയർത്തണോ വേണ്ടയോ എന്ന് ആശങ്കപ്പെടുന്നവർക്ക് ഈ രണ്ടുപേർ ഉത്തരം നൽകും. ഏതൊരു പ്രസംഗത്തേക്കാൾ ഈ ചിത്രം നിങ്ങളുടെ സംശയം തീർക്കും. ജയ് ഹിന്ദ് എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ് സമാപിക്കുന്നത്.
ഒരു സാധാരണ വീട്ടിലെ വൃദ്ധരായ ദമ്പതിമാരാണ് ദേശീയപതാക ഉയർത്തുന്നത്. ഉയരത്തിൽ പതാക സ്ഥാപിക്കാനായി ഒരു വീപ്പയിൽ പ്രായമായ ഒരു സ്ത്രീ കയറി നിന്ന് പതാക കെട്ടി ഉറപ്പിക്കുന്നു. വൃദ്ധനായ വ്യക്തി വീപ്പ മറിയാതിരിക്കാൻ ശ്രദ്ധയോടെ പിടിച്ച് കൊടുക്കുന്നു. ഈ ചിത്രമാണ് നിരവധി ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമ ത്തിലൂടെ പ്രചരിപ്പിച്ചത്. അര ലക്ഷത്തിലധികം പേർ ചിത്രം ലൈക് ചെയ്തുകഴിഞ്ഞു.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…