Sunday, May 19, 2024
spot_img

ഹർ ഘർ തിരംഗ; രാജ്യത്തിന്റെ മനം കവർന്ന് വൃദ്ധ ദമ്പതികൾ; ട്വിറ്റർ പോസ്റ്റുമായി ആനന്ദ് മഹീന്ദ്ര

മുംബൈ: ദേശീയവികാരം ഉണർത്തുന്ന ട്വിറ്റർ പോസ്റ്റുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ആഹ്വാനം നെഞ്ചിലേറ്റിയ സാധാരണക്കാർ എത്ര ആദരവോടേയും ശ്രദ്ധയോടേയുമാണ് പതാകകൾ വീടുകളിൽ സ്ഥാപിക്കുന്നത് എന്ന് കാണിക്കുന്ന വൃദ്ധ ദമ്പതികളുടെ ചിത്രമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. ഹർഘർ തിരംഗയുമായി ലക്ഷക്കണക്കിന് പേർ സഹകരിക്കുമ്പോൾ അതിനോട് മുഖംതിരിച്ചവർക്ക് ചുട്ടമറുപടിയെന്നാണ് മഹീന്ദ്ര പറയുന്നത്.

വൃദ്ധരായ ദമ്പതികൾ ദേശീയപതാക ഉയർത്താൻ കാണിക്കുന്ന സമർപ്പണബോധമാണ് ആനന്ദ് മഹീന്ദ്രയെ ചിത്രം പങ്കുവെയ്‌ക്കാൻ പ്രേരിപ്പിച്ചത്. ദേശീയപതാക ഉയർത്തണോ വേണ്ടയോ എന്ന് ആശങ്കപ്പെടുന്നവർക്ക് ഈ രണ്ടുപേർ ഉത്തരം നൽകും. ഏതൊരു പ്രസംഗത്തേക്കാൾ ഈ ചിത്രം നിങ്ങളുടെ സംശയം തീർക്കും. ജയ് ഹിന്ദ് എന്ന് പറഞ്ഞു കൊണ്ടാണ് ട്വീറ്റ് സമാപിക്കുന്നത്.

ഒരു സാധാരണ വീട്ടിലെ വൃദ്ധരായ ദമ്പതിമാരാണ് ദേശീയപതാക ഉയർത്തുന്നത്. ഉയരത്തിൽ പതാക സ്ഥാപിക്കാനായി ഒരു വീപ്പയിൽ പ്രായമായ ഒരു സ്ത്രീ കയറി നിന്ന് പതാക കെട്ടി ഉറപ്പിക്കുന്നു. വൃദ്ധനായ വ്യക്തി വീപ്പ മറിയാതിരിക്കാൻ ശ്രദ്ധയോടെ പിടിച്ച് കൊടുക്കുന്നു. ഈ ചിത്രമാണ് നിരവധി ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത് ആനന്ദ് മഹീന്ദ്ര സമൂഹമാദ്ധ്യമ ത്തിലൂടെ പ്രചരിപ്പിച്ചത്. അര ലക്ഷത്തിലധികം പേർ ചിത്രം ലൈക് ചെയ്തുകഴിഞ്ഞു.

Related Articles

Latest Articles