Saturday, December 20, 2025

നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല

വയനാട് : വയനാട്ടിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. താമരശ്ശേരി ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ അത്തായക്കണ്ടം വിച്ചിയാലിയുടെ മകന്‍ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞതും അപകടമുണ്ടായതും. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം

എന്നാൽ വീട്ടില്‍ താമസക്കാര്‍ ഉണ്ടായിരുന്നില്ല. വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും താമസം മാറ്റിയത്. മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്സിങ് യൂണിറ്റിലേക്ക് വരികയായിരുന ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. അപകടത്തിൽ വീട് പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

Related Articles

Latest Articles