ശ്രീനഗർ: അനന്തനാഗ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും ഡി വൈ എസ് പി ക്കും ഉടൻ നീതി ലഭിക്കുമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. കരസേനാ ഉദ്യോഗസ്ഥരായ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിക് ധോഞ്ചക്, കശ്മീർ പോലീസ് ഡിവൈഎസ്‌പി ഹുമയൂൺ ഭട്ട് തുടങ്ങിയവരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃതു വരിച്ചത്. ഡിവൈഎസ്‌പി ഹുമയൂണിന് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഡിജിപി യുടെ പ്രസ്താവന.
പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വോയ്ബ യുടെ നിഴൽ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ആണ് ആക്രമണം നടത്തിയത്. സേന നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഭീകരരെ സെപ്റ്റംബർ 07 മുതൽ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. രണ്ട് ഭീകരരെയും പിന്നീട് സൈന്യം വധിച്ചു. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളായി. പാക് ഭീകരസംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.
യുദ്ധകാലത്തേതിന് സമാനമായ തയ്യാറെടുപ്പുകളാണ് പാക് ഭീകരർ നടത്തിയത്. വൻ തോതിൽ ആയുധങ്ങളും പാകിസ്ഥാൻ മുദ്രയുള്ള മരുന്ന് പാക്കറ്റുകളും സേനകണ്ടെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നേരത്തെ സർജ്ജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് കശ്മീർ ഡിജിപി യുടെ പ്രസ്താവന.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…