Tuesday, May 21, 2024
spot_img

ജവാന്മാരുടെ വീരമൃത്യു വെറുതെയാകില്ല; നീതി ഉടൻ നടപ്പാക്കപ്പെടുമെന്ന് ജമ്മു കശ്‌മീർ ഡി ജി പി; പാക് അനുകൂല ഭീകര സംഘടനകൾക്കെതിരെ തിരിച്ചടിക്കൊരുങ്ങി രാജ്യം ?

ശ്രീനഗർ: അനന്തനാഗ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും ഡി വൈ എസ് പി ക്കും ഉടൻ നീതി ലഭിക്കുമെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. കരസേനാ ഉദ്യോഗസ്ഥരായ കേണൽ മൻപ്രീത് സിംഗ്, മേജർ ആഷിക് ധോഞ്ചക്, കശ്മീർ പോലീസ് ഡിവൈഎസ്‌പി ഹുമയൂൺ ഭട്ട് തുടങ്ങിയവരാണ് ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ വീരമൃതു വരിച്ചത്. ഡിവൈഎസ്‌പി ഹുമയൂണിന് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഡിജിപി യുടെ പ്രസ്താവന.

പാക് ഭീകര സംഘടനയായ ലഷ്കർ ഇ ത്വോയ്ബ യുടെ നിഴൽ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ആണ് ആക്രമണം നടത്തിയത്. സേന നൽകുന്ന വിവരങ്ങൾ അനുസരിച്ച് ഭീകരരെ സെപ്റ്റംബർ 07 മുതൽ സൈന്യം നിരീക്ഷിച്ചു വരികയായിരുന്നു. ഭീകരരുടെ ഒളിത്താവളം കണ്ടെത്തി വധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. രണ്ട് ഭീകരരെയും പിന്നീട് സൈന്യം വധിച്ചു. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളായി. പാക് ഭീകരസംഘടനകളുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യൻ സൈന്യത്തിന് ലഭിച്ചിട്ടുണ്ട്.

യുദ്ധകാലത്തേതിന് സമാനമായ തയ്യാറെടുപ്പുകളാണ് പാക് ഭീകരർ നടത്തിയത്. വൻ തോതിൽ ആയുധങ്ങളും പാകിസ്ഥാൻ മുദ്രയുള്ള മരുന്ന് പാക്കറ്റുകളും സേനകണ്ടെത്തിയിട്ടുണ്ട്. പാക് അധീന കശ്മീരിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നേരത്തെ സർജ്ജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ട്. ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് കശ്മീർ ഡിജിപി യുടെ പ്രസ്താവന.

Related Articles

Latest Articles