ചരിത്രപ്രധാനമായ സോമനാഥ ക്ഷേത്രം തകര്‍ത്തതിന് മഹ്മൂദ് ഗസ്നിയെ പ്രശംസിച്ച് താലിബാന്. മഹമൂദ് ഗസ്നി ദേവാലയത്തില്‍ താലിബാന് നേതാക്കൾ സന്ദര്‍ശനം നടത്തിയതിനു ശേഷമാണു താലിബാന് പ്രതിനിധി അനസ് ഹഖാനി സോമനാഥക്ഷേത്രം തകര്‍ത്ത ഗസ്നിയെ പുകഴ്ത്തിയത്
’17 -ആം നൂറ്റാണ്ടില്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച മഹമൂദ് ഗസ്നിയുടെ ആരാധനാലയം സന്ദര്‍ശിച്ച താലിബാന് നേതാവ് അനസ് ഹഖാനി, ഗസ്നിയെ ‘പത്താം നൂറ്റാണ്ടിലെ മുജാഹിദ് എന്നും മുസ്ലീം യോദ്ധാവ് എന്നുമാണ് പ്രശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രശംസ
ആ ട്വീറ്റ് ഇങ്ങനെ : ‘പത്താം നൂറ്റാണ്ടിലെ പ്രശസ്ത മുസ്ലീം യോദ്ധാവും മുജാഹിദുമായ സുല്‍ത്താന്‍ മഹ്മൂദ് ഗസ്നവിയുടെ ദേവാലയം സന്ദര്‍ശിച്ചു. അല്ലാഹുവിന്റെ കാരുണ്യത്താല്‍ ഈ പ്രദേശത്ത് ശക്തമായ ഒരു മുസ്ലീം ഭരണം സ്ഥാപിക്കുകയും സോമനാഥന്റെ വിഗ്രഹം തകര്‍ക്കുകയും ചെയ്തു’.
ഭാരതത്തിന് ഏറെ വൈകാരിക അടുപ്പമുള്ള ദേവാലയം കൂടിയാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. ഗുജറാത്തിലെ സോമനാഥ ക്ഷേത്രം. ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര മന്ത്രി വല്ലഭ്ഭായ് പട്ടേലിന്റെ ഉത്തരവിലാണ് ഈ ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ മരണശേഷം 1951 മേയില്‍ പണി പൂര്‍ത്തിയായി. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീ സോമനാഥ് മന്ദിര്‍ ട്രസ്റ്റിന്റെ ചെയര്‍മാനാണ്.
മഹമൂദ് 10-ആം നൂറ്റാണ്ടിലെ തുര്‍ക്കി രാജവംശത്തിലെ മുസ്ലീം ആക്രമണകാരി ആയിരുന്നു, ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. അദ്ദേഹം ജ്യോതിര്‍ലിംഗവും തകര്‍ത്തു, ക്ഷേത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആയിരക്കണക്കിന് ഭക്തരെ കൊന്നതായും വിവരങ്ങളുണ്ട്.
ഇന്ത്യയുടെ സമ്പത്തിൽ ആകര്‍ഷിക്കപ്പെട്ട ഗസ്നി 17 തവണ ഇന്ത്യയെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായിട്ടുണ്ട്. സോമനാഥ ക്ഷേത്രത്തിനു പുറമേ, അദ്ദേഹം കന്‍ഗ്ര, മഥുര, ജ്വാലാമുഖി എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതായി കരുതപ്പെടുന്നു. ഇക്കാരണത്താല്‍, അദ്ദേഹം ‘ഐഡല്‍ ബ്രേക്കര്‍’ എന്ന വിളിപ്പേര് നേടി.
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…