General

മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി; അഭിനയ ജീവിതം തകർക്കണമെന്നില്ല; നടനെതിരായ പരാതി പിൻവലിക്കുമെന്ന് അവതാരക

കൊച്ചി: മാപ്പ് പറഞ്ഞതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസ് പിൻവലിക്കുകയാണെന്ന് അവതാരകയുടെ അഭിഭാഷകൻ. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു ഹർജി നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ അവതാരക ഒപ്പിട്ടു നൽകി.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചത്.

Rajesh Nath

Recent Posts

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

9 mins ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

17 mins ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

34 mins ago

എഞ്ചിനിൽ തീ! ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ വിമാനം അടിയന്തിരമായി തിരിച്ചിറക്കി

ബെംഗളൂരു: പുന്നെ - ബെംഗളൂരു – കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 1132 വിമാനത്തിന്റെ എൻജിനിൽ തീ പടർന്നതിനെ…

40 mins ago

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant

46 mins ago

പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സ്; പ്ര​തി​ രാഹുലിനെ രാജ്യം വിടാൻ സ​ഹാ​യി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സ​സ്പെ​ൻഷൻ

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സി​ൽ വീണ്ടും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും സസ്‌പെൻഷൻ. പന്തീ​രാ​ങ്കാ​വ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ശ​ര​ത്…

53 mins ago